Submit Property

Your search results

കാണാം രാഷ്‌ട്രപതി ഭവൻ വിസ്മയക്കാഴ്ചകൾ..

Posted by Sija on 27/12/2016
| 0
റൈസിന ഹിൽസിലെ 33 ഏക്കറിൽ വിശാലമായി പരന്നു കിടക്കുന്ന രാഷ്‌ട്രപതി ഭവൻ പ്രൗഢിയുടെയും കുലീനതയുടെയും പ്രതീകമാണ്. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്‌സ്ബുക്ക്...

റൈസിന ഹിൽസിലെ 33 ഏക്കറിൽ വിശാലമായി പരന്നു കിടക്കുന്ന രാഷ്‌ട്രപതി ഭവൻ പ്രൗഢിയുടെയും കുലീനതയുടെയും പ്രതീകമാണ്. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്‌സ്ബുക്ക്

ശ്രേഷ്ഠമായ ഒരു നിർമാണപാരമ്പര്യത്തിന്റെ മകുടോദാഹരണമാണ് രാഷ്‌ട്രപതി ഭവൻ.

റൈസിന ഹിൽസിലെ 33 ഏക്കറിൽ വിശാലമായി പരന്നു കിടക്കുന്ന രാഷ്‌ട്രപതി ഭവന്റെ ഓരോ അണുവിലും എഡ്വിൻ ലുട്യൻസ് എന്ന പ്രഗത്ഭനായ ബ്രിട്ടീഷ് ആർക്കിടെക്ടിന്റെ കരവിരുത് തെളിഞ്ഞു കാണാം. മുഗൾ നിർമാണവിദ്യയെ ബ്രിട്ടീഷ്‌ നിർമാണശൈലിയുമായി സന്നിവേശിപ്പിച്ച് കാലാനുസൃതമായി നവീകരിക്കുകയായിരുന്നു ലുട്യൻസ് ചെയ്തത്.

entrance-jpg-image-784-410

ഇന്ത്യയുടെ പ്രഥമ പൗരന്റെ ഔദ്യോഗിക വസതി പ്രൗഢിയുടെയും കുലീനതയുടെയും പ്രതീകമാണ്. ഡൽഹിയിലെ അതിശൈത്യത്തെയും കഠിനമായ ചൂടിനേയും പ്രതിരോധിക്കുന്ന വിധമാണ് അകത്തളങ്ങൾ ഒരുക്കിയത്. വിശാലമായ ജനാലകൾ ക്രോസ് വെന്റിലേഷൻ ലഭിക്കുന്ന വിധം ക്രമീകരിച്ചിരിക്കുന്നു. കോർട് യാർഡുകൾക്ക് ഉള്ളിൽ ചെറിയ ഫൗണ്ടനുകൾ നൽകിയിരിക്കുന്നു. വിശാലമായ ഇടനാഴികളിലൂടെ കാറ്റും വെളിച്ചവും സമൃദ്ധമായി എത്തുന്നു.

സന്ദർശകർക്കുള്ള നിയന്ത്രണം പിൻവലിച്ചതോടെ ഇപ്പോൾ രാഷ്‌ട്രപതി ഭവൻ സന്ദർശിക്കാനായി നിരവധി സഞ്ചാരികൾ എത്താറുണ്ട്.

മധ്യത്തിലുള്ള മകുടത്തിൽ ഉയരത്തിൽ പാറിപ്പറക്കുന്ന ത്രിവർണ പതാക. ഈ ഇരുമ്പു പില്ലറിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

മധ്യത്തിലുള്ള മകുടത്തിൽ ഉയരത്തിൽ പാറിപ്പറക്കുന്ന ത്രിവർണ പതാക. ഈ ഇരുമ്പു പില്ലറിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

രാജകീയമായ ഇരുമ്പുഗേയ്റ്റിൽ കൂടി അകത്തെത്തുമ്പോൾ വരിവരിയായുള്ള പടവുകളും നിരവധി പില്ലറുകളിൽ തീർത്ത രാഷ്‌ട്രപതി ഭവന്റെ പ്രവേശന കവാടവും കാണാം. പോർട്ടിക്കോയിൽ പുരാതനമായ നാലു മണികളും ഒരു കാളയുടെ പ്രതിമയും കാണാം. ഇത് മൂന്നാം നൂറ്റാണ്ടിൽ നിന്നുള്ളതാണ്.

mughal-garden-jpg-image-784-410

പ്രൗഢവും വിശാലവുമാണ് മുഗൾ ഗാർഡൻ. കൃത്യമായ കണക്കുകളോടെ മരങ്ങളും ജലപാതകളും സമലക്ഷണത്തോടെ വരുന്ന രീതിയിലാണ് ലുട്യൻസ് ഉദ്യാനം ഡിസൈൻ ചെയ്തിരിക്കുന്നത്.

ആവർത്തനങ്ങൾ ഒഴിവാക്കിയുള്ള ഡിസൈനാണ് അകത്തളങ്ങളിൽ. ഓരോ ഇടവും വ്യത്യസ്തമായ ദൃശ്യാനുഭവം നൽകുന്നു. എന്നാൽ അതിഥി മുറികൾ എല്ലാം സമാനമായ രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

ashoka-hall-jpg-image-784-410

അകത്തേക്ക് കയറിയാൽ ആദ്യം വിശാലവും പ്രൗഢവുമായ അശോക ഹാളാണ്. നേരത്തെ ഇതൊരു ബോൾറൂമായിട്ടാണ് ഉപയോഗിച്ചിരുന്നത്. സീലിങ്ങിലുള്ള മ്യൂറൽ പെയിന്റിങ് പേർഷ്യൻ രാജാവ് സമ്മാനിച്ചതാണ്. കശ്മീരിൽ നിന്നുള്ള വിശേഷപ്പെട്ട കാർപ്പറ്റാണ് തറ അലങ്കരിക്കുന്നത്. പരമ്പരാഗത ചിത്രകലയുടെ വൈദഗ്ധ്യം വിളിച്ചറിയിക്കുന്നതാണ് ചുവരുകളിലും മകുടത്തിലുമുള്ള മറ്റുചിത്രങ്ങൾ. കാൻഡിൽ ലൈറ്റ് ബൾബുകളിൽ നിന്നും ഷാൻഡ്ലിയറുകളിൽ നിന്നുമുള്ള മഞ്ഞ വെളിച്ചം ഇവിടെ സ്വർണ്ണപ്രഭ നിറയ്ക്കുന്നു.

study-room-jpg-image-784-410

രാഷ്ട്രപതിയുടെ പഠനമുറി. ഷാൻലിയറുകൾ, അപൂർവ പുസ്തകങ്ങൾ നിറഞ്ഞ ബുക്ക് ഷെൽഫ്, മുന്തിയ കാർപ്പറ്റ് വിരിച്ച തറ…ഇവിടെ എന്തിലും കുലീനത്വം നിറയുന്നു.

conference-room-jpg-image-784-410

ഔദ്യോഗിക സമ്മേളന മുറി. ഇവിടെയാണ് അതിഥികളുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചകളും ചർച്ചകളും നടക്കുന്നത്. മുന്തിയ ഇനം തടി കൊണ്ട് നിർമിച്ചിരിക്കുന്ന ഫർണിച്ചറുകളും മേശയും. ഇപ്പോൾ ഇവിടം നൂതനസാങ്കേതികവിദ്യകളോടെ നവീകരിച്ചിരിക്കുന്നു.

durbar-hall-jpg-image-784-410

രാഷ്‌ട്രപതി ഭവന്റെ മധ്യത്തിലാണ് ദർബാർ ഹാൾ. ജയ്‌സാൽമറിൽനിന്നുള്ള മാർബിളാണ് ഇവിടെ പാകിയിരിക്കുന്നത്.

മൂന്നാം നൂറ്റാണ്ടിലുള്ള ബുദ്ധപ്രതിമയാണ് ഇവിടുത്തെ പ്രധാന ആകർഷണം. 1947 ൽ കൽക്കത്തയിൽ നിന്നാണ് പ്രതിമ ഇവിടെ എത്തിച്ചത്.

bedroom-jpg-image-784-410

കിടപ്പുമുറികൾ എല്ലാംതന്നെ മുന്തിയ ഇനം തടിയിൽ പാനലിങ് ചെയ്തിരിക്കുന്നു.

guards

2000 ജോലിക്കാരും അവരുടെ കുടുംബങ്ങളും ഇതിനുള്ളിൽ സേവനമനുഷ്ഠിക്കുന്നു.

രാഷ്‌ട്രപതി പ്രണബ് മുഖർജി

രാഷ്‌ട്രപതി പ്രണബ് മുഖർജി

ചുരുക്കത്തിൽ ആർക്കിടെക്ച്ചർ പ്രേമികൾക്കും സന്ദർശകർക്കും വിജ്ഞാനപ്രദമായ കാഴ്ചയുടെ വിരുന്നൊരുക്കുന്നു രാഷ്‌ട്രപതി ഭവൻ.

.