Submit Property

Your search results

“ബുള്ളറ്റ് പ്രൂഫ് വിന്ഡോസോടു കൂടിയ 9 ഏക്കർ ഹൗസ്”

Posted by Sija on 20/12/2016
| 0

house-for-sale-nbook-in-5
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ പുതിയ കൊട്ടാരസദൃശ്യമായ വീട് നിരവധി വിവാദങ്ങളാണ് തെലങ്കാന രാഷ്ട്രീയത്തിൽ ഉയർത്തുന്നത്. വാസ്തു ശരിയല്ലെന്ന കാരണത്താലാണ് പഴയവീട് ഉപേക്ഷിച്ച് കൊട്ടാരസദൃശ്യമായ പുതിയ വീട് നിർമിച്ചതെന്നാണ് വാർത്ത. നിരവധി വധശ്രമങ്ങൾ നടന്നത് കൊണ്ട് Z കാറ്റഗറി സുരക്ഷയാണ് ി സുരക്ഷയാണ് മുഖ്യനൊരുക്കിയിരിക്കുന്നത്.

house-for-sale-nbook-in-2
ബീഗംപേട്ടിലെ ഒരു ലക്ഷം ചതുരശ്രയടിയിലേറെ വിസ്‌തീർണമുള്ള പുതിയ മണിമാളികയിലെ ജനാലകൾ മുഴുവൻ ഉയർന്ന സുരക്ഷാനിലവാരമുള്ള ഗ്ലാസുകൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.ഇതിനു മാത്രം ലക്ഷങ്ങൾ വിലവരും. ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾ കൊണ്ടാണ് ബാത്റൂമുകൾ നിർമിച്ചിരിക്കുന്നത്. സായുധരായ അമ്പതിലേറെ സുരക്ഷാ ഉദ്യോഗസ്ഥർ 24 മണിക്കൂറും വീടിന് കാവൽ നിൽക്കുന്നു. ഓരോ നീക്കങ്ങളും സിസിടിവിയിൽ നിരീക്ഷിക്കുന്നു.

house-for-sale-nbook-in-1
റാവുവിന് ജ്യോതിഷത്തിലും വാസ്തുവിലും എല്ലാം നല്ല വിശ്വാസമാണ്. മുൻപും വാസ്തുദോഷത്തിന്റെ പേരിൽ റാവു ഓഫീസുകൾ മാറിയിട്ടുണ്ട്.പുതിയ തെലങ്കാന സെക്രട്ടേറിയറ്റ് നിർമിച്ചതും വാസ്തു ദോഷത്തിന്റെ പേരിലായിരുന്നു. പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങാകട്ടെ ജ്യോതിഷവിധിപ്രകാരം നവംബറിൽ ഏറ്റവും നല്ല സമയം നോക്കിയാണ് നടത്തിയത്.

house-for-sale-nbook-in
മുംബൈ ആസ്ഥാനമായ വൻകിട നിർമാണകമ്പനിയായ ഷപൂർജി പല്ലോൻജി ഗ്രൂപ്പിനായിരുന്നു നിർമാണ ചുമതല.
60 കോടിയിലേറെ രൂപയാണ് പ്രഗതി ഭവൻ എന്ന വീടിന്റെ നിർമാണത്തിന് ചെലവായത്.
തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് രണ്ട് കിടപ്പുമുറികളുള്ള വീട് നിർമിച്ച് നൽകുമെന്ന വാഗ്ദാനം പാലിക്കാതെ ബംഗ്ലാവ് കെട്ടിപ്പൊക്കിയ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

.