Submit Property

Your search results

പിരമിഡ് ഓഫ് കൊച്ചി! …

Posted by Sija on 29/12/2016
| 0
പിരമിഡ് ഓഫ് എക്സൈൽഡ് പോയറ്റ്സ്.. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്‌സ്ബുക്ക്...

പിരമിഡ് ഓഫ് എക്സൈൽഡ് പോയറ്റ്സ്.. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്‌സ്ബുക്ക്

ഇത്തവണ കൊച്ചി മുസിരിസ് ബിനാലെയുടെ

പ്രധാന വേദിയായ ആസ്പിൻ വാൾ ഹൗസിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്നത് ഒരു പിരമിഡാണ്. സ്ലോവേനിയൻ ആർട്ടിസ്റ്റായ അലെസ് സ്റ്റിഗർ ആണ് ‘പിരമിഡ് ഓഫ് എക്സൈൽഡ് പോയറ്റ്സ്’ എന്ന് പേരിട്ട ഈ ഇൻസ്റ്റലേഷന് പിറകിൽ.

house-for-sale-2

നൂറ്റാണ്ടുകളായി നാടുകടത്തപ്പെട്ട കവികളുടെ ശവകുടീരങ്ങളുടെ പ്രതീകാത്മക ചിത്രീകരണമാണ് ഈ പിരമിഡ്. ഈജിപ്റ്റിലെ ഗിസ പിരമിഡിന്റെ മാതൃകയിലാണ് ഇൻസ്റ്റലേഷൻ ഒരുക്കിയിരിക്കുന്നത്. സ്റ്റീൽ ഫ്രയിമുകൾ പിരമിഡ് ആകൃതിയിൽ വിന്യസിച്ച് അതിനുമുകളിൽ തടിപ്പലകകൾ പാകി അതിനുമുകളിൽ ചാണകം മെഴുകിയാണ് പിരമിഡ് നിർമിച്ചിരിക്കുന്നത്.

house-for-sale-3

അകത്തേക്ക് കയറാനായി ചെറിയൊരു കവാടം. അകത്തളങ്ങളിലെ സ്റ്റീൽ ഫ്രയിമുകളിൽ മണ്ണ് പൊതിഞ്ഞ ഇടനാഴി. നെയ്ത്തുപായകൾ കൊണ്ട് വഴി വേർതിരിച്ചിരിക്കുന്നു. ഉള്ളിലേക്ക് ചെല്ലുംതോറും ഇരുട്ട് കൂടി വരും വിധം പ്രകാശവിന്യാസം സൂക്ഷ്‌മമായി ക്രമീകരിച്ചിരിക്കുന്നു. അതിനൊപ്പം കവിതകളുടെ മുഴക്കവും.

house-for-sale-4

അവസാനം പിറകിലെ കവാടത്തിലെത്തുമ്പോൾ പ്രകാശം വീണ്ടും അരിച്ചെത്തും, ഒപ്പം ശബ്ദം നേർത്തതാകും. മാതൃരാജ്യത്ത് നിന്ന് ബഹിഷ്കൃതരായ കവികളുടെ വരികളാണ് അകത്തളങ്ങളിൽ മുഴങ്ങുന്നത്. പിരമിഡിനകത്തെ നേർത്ത ഇടനാഴികളിലൂടെ ഇരുട്ടിൽ നടക്കുമ്പോൾ കാഴ്ചക്കാരനും പലായനത്തിന്റെ മാനസികചിത്രം അനുഭവവേദ്യമാകുന്നു.