Submit Property

Your search results

രാഷ്‌ട്രപതി ഭവന്റെ മൂല്യം വൈറ്റ് ഹൗസിനേക്കാൾ 14 ഇരട്ടി കൂടുതൽ….

Posted by Sija on 26/12/2016
| 0

house-for-sale-nbook-in

കാര്യം അമേരിക്ക നമ്മളേക്കാൾ കാശുള്ള രാജ്യമൊക്കെത്തന്നെ. പക്ഷേ, നമ്മുടെ രാഷ്ട്രപതിഭവനു മുന്നിൽ വൈറ്റ്ഹൗസൊന്നും ഒന്നുമല്ല. സ്ഥലമിടപാടു വെബ്സൈറ്റായ ‘ഹാച്ച്‍ഡ്’ തയാറാക്കിയ പട്ടികയിൽ നമ്മുടെ രാഷ്ട്രപതിഭവന്റെ വില 3500 കോടി രൂപ. വൈറ്റ് ഹൗസിന്റേത് വെറും 258 കോടി രൂപ. രാഷ്ട്രപതി ഭവൻ ഏഴാം സ്ഥാനത്താണു പട്ടികയിൽ. ചൈനീസ് പ്രസിഡന്റിന്റെ വസതിയാണ് ഒന്നാം സ്ഥാനത്ത് – മൂല്യം 2.63 ലക്ഷം കോടി രൂപ.

house-for-sale-nbook-in-1

ഇന്ത്യയിലെ ഏറ്റവും വലുപ്പമുള്ള വസതിയും ഏറ്റവും വിലയേറിയ റിയൽ എസ്റ്റേറ്റ് പുരയിടവും രാഷ്ട്രപതിഭവൻ തന്നെ. 350 ഏക്കർ സ്ഥലത്തെ കെട്ടിടം മാത്രം അഞ്ച് ഏക്കർ വരും. നാലു നിലകളിലായി 340 മുറികൾ. ഇടനാഴികൾ മാത്രം രണ്ടരകിലോമീറ്റർ. പൂന്തോട്ടം 190 ഏക്കർ. ഒൻപതു ടെന്നിസ് കോർട്ടുകൾ, ഒരോ ക്രിക്കറ്റ്, പോളോ മൈതാനങ്ങൾ, ഗോൾഫ് കോഴ്സ് എന്നിവയുമുണ്ട്. 1931ൽ ഉദ്ഘാടനം ചെയ്ത, അന്നത്തെ വൈസ്രോയിയുടെ മന്ദിരം, 17 വർഷം കൊണ്ടാണു പൂർത്തിയാക്കിയത്.

rashtrapati-bhavan-image

News Courtesy: Malayala Manorama