Submit Property

Your search results

ലോകത്തിലെ ഏറ്റവും വലിയ പുൽക്കൂട് കാണാം; വർഷം മുഴുവനും…

Posted by Sija on 27/12/2016
| 0
യൂദയാ പട്ടണത്തിലെ കോട്ടകളും ഗുഹകളും തടാകങ്ങളും പർവതങ്ങളും മലഞ്ചെരിവുകളും അടങ്ങുന്ന 80 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ലാൻഡ്സ്കേപ്പ് ഒരുക്കിയിരിക്കുന്നത് പ്ലാസ്റ്റിക്കിലാണ്. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്‌സ്ബുക്ക്...

യൂദയാ പട്ടണത്തിലെ കോട്ടകളും ഗുഹകളും തടാകങ്ങളും പർവതങ്ങളും മലഞ്ചെരിവുകളും അടങ്ങുന്ന 80 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ലാൻഡ്സ്കേപ്പ് ഒരുക്കിയിരിക്കുന്നത് പ്ലാസ്റ്റിക്കിലാണ്. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്‌സ്ബുക്ക്…

ലോകത്തെ ഏറ്റവും വലിയ പുൽക്കൂട് ഒരു താൽക്കാലിക സംവിധാനമല്ല. അതിനായി മാത്രം നിർമിച്ച കെട്ടിടത്തിൽ വർഷംമുഴുവൻ അതു സന്ദർശകരെ ആകർഷിക്കുന്നു. ഡിയോരാമ ബേത്‌ലഹം എന്നാണ് ഈ പുൽക്കൂടിന്റെ പേര്. സ്വിറ്റ്സർലൻഡിലെ പ്രസിദ്ധ മരിയൻ തീർഥാടന കേന്ദ്രമായ അയിൻസിഡിലെൻ കത്തീഡ്രലിന് ഒരു വിളിപ്പാടകലെയാണിത്.

ഇടതുനിന്ന് ആരംഭിക്കുന്ന കാഴ്ചകളുടെ ദിശയിൽ ആദ്യം വരുന്നത് ആട്ടിടയരോടു ദൈവപുത്രന്റെ പിറവി ആകാശത്തുനിന്ന് അറിയിക്കുന്ന മാലാഖമാരാണ്....

ഇടതുനിന്ന് ആരംഭിക്കുന്ന കാഴ്ചകളുടെ ദിശയിൽ ആദ്യം വരുന്നത് ആട്ടിടയരോടു ദൈവപുത്രന്റെ പിറവി ആകാശത്തുനിന്ന് അറിയിക്കുന്ന മാലാഖമാരാണ്….

ഏറ്റവും വലിയ പുൽക്കൂടാവുമ്പോൾ കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിനൊപ്പമുള്ള പതിവു രൂപങ്ങളും ദൃശ്യങ്ങളും പോരല്ലോ. ബൈബിളിൽ തിരുപ്പിറവിക്കു പശ്ചാത്തലമാകുന്ന യൂദയാ പട്ടണത്തെ മുഴുവനായിത്തന്നെ ഈ പുൽക്കൂട്ടിൽ കാണാം. അർധവൃത്താകൃതിയിൽ 35 മീറ്റർ നീളമുള്ള ചില്ലുകൂടിനകത്താണ് നിർമാണം.

തടിയിലും തുണിയിലും തീർത്ത അഞ്ചു മുതൽ 40 സെന്റിമീറ്റർ വരെ ഉയരമുള്ള നാനൂറ്റിയെഴുപതോളം രൂപങ്ങളാണ് ഡിയോരാമ ബത്‌ലഹമിലുള്ളത്. യൂദയാ പട്ടണത്തിലെ കോട്ടകളും ഗുഹകളും തടാകങ്ങളും പർവതങ്ങളും മലഞ്ചെരിവുകളും അടങ്ങുന്ന 80 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ലാൻഡ്സ്കേപ്പ് ഒരുക്കിയിരിക്കുന്നത് പ്ലാസ്റ്റിക്കിലാണ്. യൂദയാ പട്ടണത്തിൽനിന്നു കാണുന്ന മൊ അബിറ്റ് പർവതവും ആകാശവും ചേർന്ന പശ്ചാത്തലം 35 മീറ്റർ കാൻവാസിൽ പെയിന്റിങ്ങിലൂടെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.

deorama3-jpg-image-784-410

ഇടതുനിന്ന് ആരംഭിക്കുന്ന കാഴ്ചകളുടെ ദിശയിൽ ആദ്യം വരുന്നത് ആട്ടിടയരോടു ദൈവപുത്രന്റെ പിറവി ആകാശത്തുനിന്ന് അറിയിക്കുന്ന മാലാഖമാരാണ്. ആട്ടിടയർ വിശ്രമിക്കുന്ന ഗുഹ, അതിനോടു ചേർന്നു കാലിത്തൊഴുത്ത്, ഉണ്ണിയേശു, മേരിയും ജോസഫും, ആനയും കുതിരയും പരിവാരങ്ങളും കാഴ്ചദ്രവ്യങ്ങളുമായി ബത്‌ലഹമിലേക്കു ദൈവപുത്രനെ തേടിവരുന്ന മൂന്നു രാജാക്കന്മാരുടെ സംഘം തുടങ്ങിയ കാഴ്ചകളെല്ലാം സൂക്ഷ്മതയോടെ വിശദമായി ഒരുക്കിയിരിക്കുന്നു.

ദൈവപുത്രനെ തിരയുന്ന ഹെരോദാ രാജാവിന്റെ ഭടന്മാരുടെ കാഴ്ചയിലൂടെയാണ് അന്നത്തെ കാലത്തെ യൂദയാ പട്ടണത്തിലെ തടാകങ്ങൾ, ജലസേചനത്തിന് ഉപയോഗിക്കുന്ന വെള്ളച്ചക്രങ്ങൾ, മറ്റു ഗ്രാമദൃശ്യങ്ങൾ എന്നിവ ഒരുക്കിയിട്ടുള്ളത്.

ദൈവപുത്രനെ തിരയുന്ന ഹെരോദാ രാജാവിന്റെ ഭടന്മാരുടെ കാഴ്ചയിലൂടെയാണ് അന്നത്തെ കാലത്തെ യൂദയാ പട്ടണത്തിലെ തടാകങ്ങൾ, ജലസേചനത്തിന് ഉപയോഗിക്കുന്ന വെള്ളച്ചക്രങ്ങൾ, മറ്റു ഗ്രാമദൃശ്യങ്ങൾ എന്നിവ ഒരുക്കിയിട്ടുള്ളത്.

ദൈവപുത്രനെ തിരയുന്ന ഹെരോദാ രാജാവിന്റെ ഭടന്മാരുടെ കാഴ്ചയിലൂടെയാണ് അന്നത്തെ കാലത്തെ യൂദയാ പട്ടണത്തിലെ തടാകങ്ങൾ, ജലസേചനത്തിന് ഉപയോഗിക്കുന്ന വെള്ളച്ചക്രങ്ങൾ, മറ്റു ഗ്രാമദൃശ്യങ്ങൾ എന്നിവ ഒരുക്കിയിട്ടുള്ളത്.

ഓരോ ദൃശ്യത്തിനും അനുയോജ്യമായ വെളിച്ച സജ്ജീകരണങ്ങളാണ് നൽകിയിട്ടുള്ളത്. ഒടുവിൽ ഉണ്ണിയേശുവുമായി ജോസഫും മേരിയും മലയിടുക്കിലൂടെ ഈജിപ്തിലേക്കു പലായനം ചെയ്യുന്നിടത്ത് ഈ പുൽക്കൂട്ടിലെ ദൃശ്യകാഴ്ചകൾ അവസാനിക്കുന്നു.

ഇറ്റലിയിലെ സൗത്ത് ടിറോൾകാരനായ ഫെർഡിനൻഡ് പ്യോട്മെസ്സറാണ് ലോകത്തെ ഏറ്റവും വലിയ പുൽക്കൂടെന്ന ആശയത്തിന്റെ ഉപജ്ഞാതാവ്. 1954ൽ ഉദ്ഘാടനം ചെയ്ത ഡിയോരാമ ബത്‌ലഹമിൽ പ്രതിവർഷം കാൽ ലക്ഷത്തോളം കാഴ്ചക്കാർ എത്തുന്നതായാണ് കണക്ക്.

News Courtesy: Malayala Manorama