അറിയാം സംയുകത ഉടമസ്ഥാവകാശം എന്താണെന്ന്

  • 2019-01-11 15:03:58

ജോയിന്റ് ടെനൻസി അനുസരിച്ചുള്ള വീടുകൾ ഇപ്പോൾ സർവ സാധാരണമാണ്. അതിനു പിന്നിലുള്ള കാര്യങ്ങൾ എന്താണെന്നു അന്വേഷിക്കുകയാണ് ഇവിടെ. എന്താണ് സംയുകത ഉടമസ്ഥാവകാശം എന്നാണ് അന്വേഷിക്കേണ്ടത്.ഒരു വീടിന് ഒന്നോ അതിലധികമോ ഉടമസ്ഥരുണ്ടായേക്കാം.ജോയിന്റ് ടെനൻസി ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടിക്കു ആണ് കൂടുതലും വരിക.രണ്ടോ അതിലധികമോ ആളുകൾക്ക് തുല്യാവകാശവും ഉത്തരവാദിത്തവും ഉള്ള നിയമ വ്യവസ്ഥയാണ് സംയുകത ഉടമസ്ഥാവകാശം. ഉടമകൾക്കു പരസ്പര ബന്ധം ഉണ്ടാകണം എന്നില്ല ഉടമസ്ഥാവകാശം ഉണ്ടാകുന്നതിനു.

പണ്ട് പലപ്പോഴും റീലീസ്‌റ്റേ വാക്ക് ആയിട്ടാണ് ഈ ഉടമാവകാശം ചർച്ച ചെയ്യപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ സാധരണരീതിയിലും ഇത് ബാധകം ആയിരിക്കുകയാണ്. സംയുകത ഉടമസ്ഥാവകാശം എന്നാൽ വസ്തുവിന്റെ ഉടമസ്ഥന് വസ്തുവിന്റെ മേൽ തുല്യമായ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഉണ്ടാകണം എന്നാണ്. ഈ നിയമം അനുസരിച്ചു ഉടമകളിൽ ഒരാൾ മരണപ്പെട്ടാൽ അയാളുടെ പങ്കു രണ്ടാമത്തെ ഉടമസ്ഥന് നൽകുകയും ചെയ്യും. പക്ഷെ സാധാരണ ഉടമസ്ഥാവകാശം നോക്കുകയാണെങ്കിൽ ആസ്തി വാങ്ങിയ അവരുടെ നിക്ഷേപത്തിന്റെ അനുപാതം അനുസരിച്ചു ഭാഗങ്ങളായി വിതരണം ചെയ്യും.

ജോയിന്റ് ടെനൻസിയിലാണ് നിങ്ങളുടെ പ്രോപ്പർട്ടി രജിസ്റ്റർ ചെയ്തതെങ്കിൽ നിയമങ്ങളുടെ നൂലാമാലകൾ ഇല്ലാതെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാൻ എളുപ്പത്തിൽ സാധിക്കുന്നു.ജോയിന്റ് ടെനൻസി എന്നത് തുല്യ ഉത്തരവാദിത്തം കൂടിയാണ്. പക്ഷെ ഉടമസ്ഥരിൽ ഒരാൾ മരണപ്പെട്ടാൽ അടുത്ത ആൾക്ക് ഒറ്റയ്ക്കു തന്നെ തീരുമാനിക്കാം എന്താണ് ഇനി വസ്തുവിന്മേൽ ചെയ്യേണ്ടതായ കാര്യങ്ങൾ എന്ന്.