ഭൂമി രജിസ്റ്റർ ചെയ്യുമ്പോൾ ശ്രദ്ധിക്കാം നടപടിക്രമങ്ങൾ

  • 2019-01-11 15:09:02

സുരക്ഷിതമായ നിക്ഷേപം എന്ന രീതിയിൽ റിയൽ എസ്റ്റേറ്റ് മേഖലയെ കാണാറുണ്ടെങ്കിലും ഇവിടെ നിക്ഷേപം നടത്തുന്നത് ഒരു എളുപ്പമുള്ള കാര്യമല്ല.പലപ്പോഴും വാണിജ്യപരമായ രീതിയിലോ താമസസൗകര്യത്തിനോ ആയിട്ടായിരിക്കും പണം നിക്സ്എപിക്കുന്നതു. അതിനാൽ വാങ്ങാൻ ഉദ്ദേശിക്കുന്ന വസ്തുവിനെക്കുറിച്ചു വ്യക്തമായ ധാരണ ഉണ്ടാക്കിയതിന് ശേഷം മാത്രമേ വസ്തു വാങ്ങാനായി റെഡി ആകാവൂ.വസ്തുവിന്റെ വിപണി മൂല്യം പരിശോധിക്കുകയാണ് പ്രദനമായും ചെയ്യേണ്ട മറ്റൊരു വസ്തുത.

ഭൂമി രെജിസ്ട്രേഷൻ ചെയ്യുന്നതിന് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ആണ് വിവരിക്കുന്നത്. വസ്തു കണ്ടെത്തിക്കഴിഞ്ഞാൽ ആ വസ്തുവിന്റെ വില, വിനിമയ മാർഗം തുടങ്ങിയ രീതികൾ എല്ലാം വാങ്ങാൻ ഉദ്ദേശിക്കുന്നവരുമായി ചർച്ച നടത്തണം. വസ്തുവിന് രജിസ്ട്രേഷൻ ഉടനെ തന്നെ ചെയ്യുകയും വേണം.വസ്തു രജിസ്‌ട്രേഷന്‍ ചെയ്യുമ്പോള്‍ വാങ്ങാൻ ഉദ്ദേശിക്കുന്ന വ്യക്തി നേരിട്ട് ഹാജരായില്ലെങ്കിൽ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാകില്ല. ഭൂമി രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഭൂമി വാങ്ങുന്നയാളും വില്‍ക്കുന്നയാളും തമ്മിലുളള ഉടമ്പടികൾക്കു യാതൊരു നിയമസാധുതയും ഉണ്ടായിരിക്കില്ല.

പ്രമാണത്തിൽ ഒപ്പു വച്ചതിനു ശേഷം നാലു മാസത്തിനുള്ളിൽ രെജിസ്ട്രഷൻ നടത്തിയിരിക്കണം. ഈ കാലയളവിനുള്ളിൽ രെജിസ്ട്രഷൻ നടത്തിയില്ലെങ്കിൽ ഉടമ്പടികൾ പിന്നെയും പുതുക്കേണ്ടതായി വരുന്നു.വിശ്വസ്തനായ ഒരു സാക്ഷി കൂടി ഉണ്ടെങ്കിൽ മാത്രമേ ഭൂമി ഉടമ്പടി ചെയ്യാൻ സാധിക്കുകയുള്ളൂ.ഭൂമിയുടെ ഉടമ ഒരു പട്ടിക വർഗക്കാരനാണെങ്കിൽ സർക്കാരിന്റെ കൈൽ നിന്നും അനുമതി പത്രം വാങ്ങിയ ശേഷം മാത്രമേ വസ്തു വിനിമയം നടക്കുകയുള്ളൂ.ഭൂമിയുടെ വില ഒരു കരണവശാലയും താഴ്ത്തി കെട്ടാൻ ശ്രമിക്കുകയും അറുത്തു. അത് കുറ്റകരമായാണ് നിയമ വ്യവസ്ഥയിൽ ഉള്ളത്.