കേരളത്തിൽ ആളില്ല പ്രധാൻ മന്ത്രി ആവാസ് യോജന ഭവന വായ്പയ്ക്ക്

  • 2019-01-11 15:12:42

പ്രധാൻ മന്ത്രി ആവാസ് യോജന എന്നത് പാവപ്പെട്ടവര്‍ക്ക് ഭവനവായ്പയില്‍ ഇളവുകള്‍ നല്‍കുന്നത് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങൾ നൽകുന്നവയാണ് .പ്രധാൻ മന്ത്രി ആവാസ് യോജന പ്രകാരം കേരളത്തിൽ 42,431 വീടുകൾ നിർമ്മിക്കാൻ ലക്ഷ്യമിട്ടിരുന്നു.എന്നാൽ 13,825 വീടുകൾ മാത്രമേ പദ്ധതിയുടെ കീഴിൽ നിർമിക്കേണ്ടി വന്നുള്ളൂ. പ്രധാൻ മന്ത്രി ആവാസ് യോജന, ഇന്ദിര ആവാസ് യോജന എന്നീ പദ്ധതികൾ പൂർത്തിയായിക്കഴിഞ്ഞു എന്നാണ് കേരളം പറയുന്നത്.42,431 വീടുകൾ ലക്ഷ്യമിട്ടതിൽ 16,589 പേർക്ക് മാത്രമേ ആദ്യ ഗഡു ലഭിച്ചുള്ളൂ.അതുകൊണ്ടാണ് ഈ പദ്ധതി വഴി ആനുകൂല്യങ്ങൾ സ്വീകരിക്കാൻ ആളുകൾ മുൻപോട്ടു വരാത്തത്.

പദ്ധതിയുടെ കീഴിൽ രാജ്യത്ത് പത്ത് മില്ല്യൺ വീടുകൾ പൂർത്തിയാക്കാനായി പ്രധാനമന്ത്രി 2019 മാർച്ച് 31 വരെയാണ് സമയം നൽകിയിരിക്കുന്നത്. സംസ്ഥാന സർക്കാർ മറ്റൊരു സ്കീമിൽ ഉയർന്ന സബ്സിഡി നൽകി വരുന്നത് കൊണ്ടാണ് കേരളത്തിൽ പ്രധാൻ മന്ത്രി ആവാസ് യോജനയ്ക്കു സ്വീകാര്യത ഇല്ലാത്തതെന്ന് ഒരു അഭിപ്രായവും ഉയർന്നു കേൾക്കുന്നുണ്ട്.

പാവപെട്ട ഒരാൾക്ക് വീടുവയ്ക്കാൻ 4 ലക്ഷം രൂപ സബ്സിഡിയാണ് കേരള സർക്കാർ നൽകി വരുന്നത്.അതേസമയം ആവാസ് യോജന പദ്ധതി പ്രകാരം ലഭിക്കുക 1.2-1.3 ലക്ഷം രൂപ വരെയാണ്.കീഴിൽ ഒരു ഭവനം പോലും സംസ്ഥാനത്തു നിർമിച്ചില്ല. ഇത്തരത്തിൽ ആവുകയാണെങ്കിൽ കേന്ദ്രം ആ തുക മടക്കി നൽകാനും മറ്റു സംസ്ഥാനങ്ങളിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുമാണ് ആവശ്യപ്പെടുന്നത്.