പുതുവർഷത്തിൽ വീടുകൾക്ക് വില കുറഞ്ഞേക്കാം

  • 2019-01-11 15:15:41

പുതുവർഷത്തിൽ വീടുകൾക്കും ഫ്ളാറ്റുകൾക്കും ജി.എസ്.ടി (ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ്) കുറയുമെന്നുള്ള പ്രതീക്ഷയിലാണ് റിയൽ എസ്റ്റേറ്റ് രംഗം.വീടുകൾക്കും ഫ്ളാറ്റുകൾക്കും ജി.എസ്.ടി നിരക്ക് അഞ്ച് ശതമാനമായി കുറയ്ക്കുമെന്ന് കഴിഞ്ഞ വര്ഷം ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

ഇപ്പോൾ പണിപൂർത്തിയായി കൊണ്ടിരിക്കുന്ന വീടുകൾക്കും ഫ്ളാറ്റുകൾക്കും 12 ശതമാനം ജി എസ് ടി ആണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് അടച്ചില്ലെങ്കില് സർട്ടിഫിക്കറ്റുകൾ ലഭിക്കാതെ വരുകയാണ് ഉണ്ടാകുന്നത്.പക്ഷെ റിയൽ എസ്റ്റേറ്റ് ബിഐൻസ് അനുസരിച്ചു വസ്തു വാങ്ങുന്നവരുടെ കൈൽ നിന്നും ജി.എസ്.ടി വാങ്ങുവാനും പാടില്ല.അതിനാൽ വിൽക്കുന്ന സമയത്തു തന്നെയാണ് സർട്ടിഫിക്കറ്റുകൾ നൽകുന്നത്.

സിനിമാ ടിക്കറ്റുകൾ, വീഡിയോ ഗെയിംസ് തുടങ്ങി 23 ഇനങ്ങളുടെ ജിഎസ്ഡി നിരക്ക് കുറയ്ക്കുമെന്നു ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചപ്പോൾ തന്നെ റിയൽ എസ്റ്റേറ്റിന്റെ ജി എസ് ടി ഫിറ്റ്നസ് , കമ്മിറ്റി പരിശോധിക്കുമെന്നും നികുതി നിരക്ക് കുറയ്ക്കുന്നതിനുള്ള ചർച്ച ജനുവരി മാസത്തിൽ ചേരുന്ന യോഗത്തിൽ നടത്തുമെന്നും അറിയിച്ചിരുന്നു . വീട് വാങ്ങുന്നവർക്ക് ജി എസ ടി പരിഗണന ലഭിക്കുന്നില്ല എന്ന രീതിയാണെങ്കിലും പുതുതായി കൊണ്ടുവരുന്ന മഠം പ്രയോജനപ്രദമാകും എന്ന് തന്നെയാണ് റിയൽഎസ്റ്റേറ്റ് വിപണിയുടെയും ബിൽഡർമാരുടെയും പ്രതീക്ഷ.