വ്യാവസായിക വികസനത്തിനിടയിൽ ഭൂപടത്തിൽ നിന്നും അപ്രത്യക്ഷമാകുന്ന ഒരു ഗ്രാമം... പൊന്മന

  • 2019-01-12 14:32:45

ഒരു നാടിൻറെ വികസനത്തിൽ നല്ല ഒരു പങ്കു വഹിക്കുന്നത് വ്യവസായികവികസനവും കൂടിയാണ്. വ്യാവസായിക വികസനമുണ്ടാവുമ്പോൾ അതിന്റെ കൂടെത്തന്നെ മാറ്റം വരുന്ന ഒന്നാണ് ആ പ്രദേശവും പ്രദേശ വാസികളും. എന്നാൽ വ്യാവസായിക വികസനത്തിനിടയിൽ ഇല്ലാതായിപോയ ഒരു പ്രദേശമാണ് പൊന്മന. കൊല്ലം ജില്ലയിലാണ് ചവറയിലാണ് പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ്(ഐആര്‍ഇഎല്‍), കേരളാ മിനറല്‍ ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്(കെഎംഎംഎല്‍) എന്നിവ പ്രവർത്തിക്കുന്നത്. ഈ സ്ഥാലത്തിന്റെ പ്രത്യേകത ധാരാളം ധാതു ലവണങ്ങൾ അടങ്ങിയ ഇവിടത്തെ അടങ്ങിയ മണ്ണാണ്.

മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ത്തിരുന്ന തീരദേശ ഗ്രാമമായിരുന്നു പൊന്മന. വള്ളങ്ങളും വലകളുമൊക്കെ നിറഞ്ഞിരുന്ന തീരം. കടലിനും ചവറ തോടിനും ഇടയിലുള്ള പ്രദേശമാണ്. ഇന്ന് പക്ഷേ ആ കാഴ്ചയൊന്നും ഇവിടില്ല.ഇവിടെ ഖനനത്തിനായ് പ്രദേശവാസികളെ ഒഴിപ്പിച്ചു. പകരമായി ജോലിയും നഷ്ടപരിഹാരവും വാഗ്ദാനം ചെയ്തിരുന്നു . കൂടാതെ ഖനനത്തിന് ശേഷം ഈ പ്രദേശങ്ങൾ മണ്ണിട്ട് പഴയതു പോലെ ആക്കാമെന്നും പറഞ്ഞിരുന്നു. എന്നാൽ അതൊന്നും നടന്നില്ല. ഖനനസ്ഥലങ്ങളില്‍ മണലിട്ട് പൂര്‍വ്വസ്ഥിതിയിലാക്കാത്തതുകൊണ്ട് കടല്‍ കരയെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ കുറച്ചുനാൾ കഴിയുമ്പോഴേക്കും പൊന്മന എന്ന ഗ്രാമം ഒരു ഓർമ്മ മാത്രമാകും.