കെ. എസ്. ഇ ബി ക്വിക് പേ ഓപ്ഷൻ വഴി വൈദ്യുതി ബില്ല് അടയ്ക്കൂ

  • 2019-01-12 14:41:59

കറണ്ടില്ലാത്ത വീടുകൾ ഇപ്പോൾ വിരലിൽ എണ്ണാവുന്നവയാണ് കേരളത്തിൽ. അതിനനുസരിച്ചു തന്നെയാണ് വൈദുതി ഉപഭോക്താക്കളുടെ എണ്ണവും കൂടുന്നത്. പണ്ടൊക്കെ ആണെങ്കിൽ വീട്ടിലെ കാര്യസ്ഥനോ നാട്ടിലെ ബില്ല് അടക്കാനുള്ള ഏതെങ്കിലും ഒരാളോ ആയിരിക്കും കറന്റ് ബില്ല് അടക്കാൻ പോകുന്നത്. എന്നാൽ ഇപ്പോൾ കാര്യസ്ഥന്മാരോ ഇങ്ങനെയുള്ള വ്യക്തികളോ ഇല്ല. അത് പോലെ തന്നെ ഇലെക്ട്രിസിറ്റി ഓഫീസിൽ വരെ പോയി പണമടക്കാനുള്ള ബുദ്ധിമുട്ടും.

ഇങ്ങനെയുള്ള അസൗകര്യങ്ങൾ ഉള്ളതിനാലാണ് കെ. എസ്. ഇ ബി ഓൺലൈൻ ആയി പണമടക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത് . കൺസ്യൂമർ നമ്പറും ബിൽ നമ്പറും മാത്രം അറിഞ്ഞാൽ മതി . ബില്ലുകൾ അടയ്ക്കാൻ ഇനി കെ.എസ്.ഇ.ബി ഓഫീസിൽ ക്യൂ നിൽക്കേണ്ടതില്ല.രണ്ടു മിനിറ്റിനുള്ളിൽ കറൻറ് ബിൽ അടയ്ക്കാനാകും .

കൺസ്യൂമർ നമ്പർ അറിയില്ലെങ്കിൽ മൊബൈൽ നമ്പർ ഉപയോഗിച്ചും ബില്ലടയ്ക്കാവുന്നതാണ് . മൊബൈൽ നമ്പർ കെ. എസ് ഇ ബി യിൽ രജിസ്റ്റർ ചെയ്തിരിക്കണം എന്ന് മാത്രമാണ് .അതിനു ശേഷം 13 ഡിജിറ്റ് കൺസ്യൂമർ നമ്പർ അറിയാമെങ്കിൽ ബിൽ അടയ്ക്കാൻ ആ നമ്പർ നൽകുക.

1.കെ എസ് ഇ ബി ഓൺലൈൻ ബിൽ പേമെന്റ് പോർട്ടലിൽ ക്യുക്ക് പേ ക്ലിക്കുചെയ്യുക

2. 13 അക്ക കൺസ്യൂമർ നമ്പർ അല്ലെങ്കിൽ കെ എസ് ഇ ബി യിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകുക

3.'Submit to see the Bill' എന്നതിൽ ക്ലിക്കുചെയ്യുക.

4.ബിൽ അടയ്ക്കുന്നതിന് 'കൺസ്യൂമർ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

5.'പേയ്മെൻറിൽ' ക്ലിക്കുചെയ്യുക

6.നിങ്ങളുടെ പേയ്മെന്റ് മോഡ് തിരഞ്ഞെടുക്കുക. സേവന ചാർജ് ഒഴിവാക്കണം എങ്കിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ഐ.സി.ഐ.സിഐ. ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, ഡയറക്ട് ബാങ്ക് ഇന്റർനെറ്റ് ബാങ്കിംഗ് ഓപ്ഷൻ എന്നിവ ഉപയോഗിച്ച് സേവന ചാർജ് ഇല്ലാതെ നിങ്ങൾക്ക് പണമടയ്ക്കാം.

7.'Pay Now' എന്നതിൽ ക്ലിക്കുചെയ്ത് തിരഞ്ഞെടുത്ത പേയ്മെന്റ് മോഡ് ഉപയോഗിച്ച് പേയ്മെന്റ് പൂർത്തിയാക്കുക