എന്താണ് ഭവന വായ്പയും വസ്തു വായ്പയും

  • 2019-01-12 14:49:08

പലർക്കും ആശയകുഴപ്പത്തെ ഉണ്ടാകുന്ന കാര്യമാണ് ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടി വാങ്ങി കഴിഞ്ഞാൽ ഒരു ലാൻഡ് ലോണിനായി അപേക്ഷിക്കണോ അതോ, ഹോം ലോണിനായി അപേക്ഷിക്കണോ എന്നത്.

നിർമാണം പൂർത്തിയാക്കിയതോ , നിർമാണം പുരോഗമിക്കുന്നതോ ആയ വസ്തുവിന് മാത്രമേ ഭവന വായ്പ ലഭിക്കുകയുള്ളൂ. പലിശ നിരക്ക്, പ്രോസസ് എന്നിവയിൽ രണ്ട് തരത്തിലുള്ള വായ്പകൾ തമ്മിൽ പല സാദൃശ്യങ്ങളും ഉണ്ടായിരിക്കാം. എന്നാൽ അവയ്ക്കിടയിലുള്ള ചില വ്യത്യാസങ്ങൾ ഉണ്ട്.

21 വയസ്സിന് മുകളിലുള്ള ഇന്ത്യൻ സ്വദേശികൾക്ക് ഭൂമി, ഭവന വായ്പ എന്നിവ ബാങ്കുകൾ അല്ലെങ്കിൽ നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ വാഗ്ദാനം ചെയ്യുന്നു. പ്രവാസികൾക്ക് നാട്ടിൽ പാർപ്പിടാവശ്യങ്ങൾക്കായി ഭൂമി ഉപയോഗിക്കുകയാണെങ്കിൽ ചില ബാങ്കുകളിൽ നിന്നും ഒരു വസ്തുവിനായി ലോൺ വാങ്ങാനും കഴിയും.രണ്ടും അധിക പ്രോസസിങ് ഫീസ് ഈടാക്കുന്നതാണ്. ചില ബാങ്കുകളിൽ, വസ്തു മുഖേനെ ഉള്ള ഭവന വായ്പ്പയ്ക്കു പലിശ നിരക്ക് കുറവായിരിക്കും.

വസ്തു പണയം വച്ച് കൊണ്ടുള്ള ലോണിന് നൽകുന്ന കാലാവധി ഭവന വായ്പയേക്കാൾ കുറവാണ്. ഈ ലോണിന്റെ കാലാവധി 15 വർഷത്തെ പരമാവധി കാലയളവ് വരെ കണക്കാവുന്നതാണ്. പക്ഷെ ഭവന വായ്പ ലോൺ ആണെങ്കിൽ അത് 30 വർഷം വരെ പോകും.ചിലപ്പോൾ 20 വർഷം വരെ വായ്പ്പകൾക്കു കാലാവധി നൽകാറുണ്ട്.

പണയം കൊടുക്കാൻ കഴിയുന്ന പരമാവധി തുകയിൽ ഒരു പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. വായ്പ എടുക്കാൻ ആഗ്രഹിക്കുന്ന ഒരാൾ എവിടെ നിന്ന് വായ്പ എടുക്കണം എന്ന് ഷോർട്ട്ലിസ്റ്റു ചെയ്യുന്നതിനു മുമ്പായി വിവിധ ബാങ്കുകളോട് അവരുടെ പരമാവധി വായ്പ തുക എത്രയാണെന്ന് അന്വേഷിചു അറിയേണ്ടതാണ്.ഭവന വായ്പകൾക്കുള്ള പലിശ നികുതി ഇളവ് നൽകാം . എന്നാൽ ഈ ഇളവുകൾ ലാൻഡ് ലോണുകൾക്കു ബാധകമല്ല.