ഋതുഭേദങ്ങൾക്കനുസരിച്ചു മാറുന്ന മാടായിപ്പാറ

  • 2019-01-12 17:11:09

വിവിധ തരത്തിലുള്ള സസ്യങ്ങളും പക്ഷികളും പൂമ്പാറ്റകളും നിറഞ്ഞ ഋതുഭേദങ്ങൾക്കനുസരിച്ച് പല ഭാവങ്ങളോടെ നിൽക്കുന്ന മനോഹരമായ ഒരു സ്ഥലമാണ് മാടായിപ്പാറ . കണ്ണൂർ നഗരത്തിൽ നിന്നും 30 കിലോമീറ്റർ അകലെയായി പഴയങ്ങാടിയിലാണ് മാടായിപ്പാറ സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് പച്ചപ്പരവതാനി വിരിച്ചതുപോലെയാണ് മാടായിപ്പാറ. ഓണക്കാലത്ത് നീലക്കടൽ പോലെയും. ചുട്ടുപഴുത്ത ഇരുമ്പിന്റെ നിറമാണ് പൊള്ളുന്ന വേനലിൽ. അങ്ങനെ കാലത്തിനനുസരിച്ച് ഇവിടത്തെ കാഴ്ചയും അനുഭവവും മാറും . ഇവിടെ മുന്നൂറിലധികം തരത്തിലുള്ള പൂക്കലും അപൂർവം ഇനത്തിപെട്ട സസ്യ-ജന്തുജാലങ്ങളുമുണ്ട്. പലതരളില്ല ഔഷധച്ചെടികളും അപൂർവങ്ങളായ ചിത്രശലഭങ്ങളുടെയും കേന്ദ്രമാണിവിടം.

മാടായിപ്പാറയിലെ പാളയം മൈതാനത്ത് ടിപ്പുവിന്റെ പടയോട്ടക്കാലത്ത് യുദ്ധം നടന്നിരുന്നു. 1765-68 കാലഘട്ടത്തിൽ ഹൈദരലിയും പട്ടാളവും തമ്പടിച്ചിരുന്ന സ്ഥലമാണ് പാളയം മൈതാനം. അങ്ങനെ ചരിത്രത്തിലിടം പിടിച്ച സ്ഥലം കൂടിയാണ് മാടായിപ്പാറ. ജൂതന്മാർ നിർമിച്ച ജൂതക്കുളം എന്ന പേരിലറിയപ്പെടുന്ന പറക്കുളം ഊരും വേനലിൽ പോലും വറ്റിയിട്ടില്ല എന്നതും ഇവിടത്തെ പ്രത്യേകതയാണ്. ഭൂപ്രകൃതിയുടെ സവിശേഷതയാണ് മാടായിപ്പാറയെ വ്യത്യസ്‌തമാക്കുന്നത്. പടിഞ്ഞാറ് അറബിക്കടിൽ നിന്നു വീശിയെത്തുന്ന കാറ്റും നേരിട്ടുപതിക്കുന്ന വെയിലും മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന കുഞ്ഞരുവികളും പാറക്കുളങ്ങളും വെള്ളച്ചാട്ടങ്ങളുമൊക്കെ മാടായിപ്പാറയെ ഭൂമിയിലെ ഏറ്റവും സുന്ദരമായ ഒരു ഉദ്യാനമായി മാറ്റും