പുതുവർഷത്തിൽ ഭൂമി വാങ്ങുന്നവർ അറിയാൻ

  • 2019-01-12 17:19:04

പുതുവർഷത്തിൽ ഇഷ്ടപെട്ട കുറച്ച് ഭൂമി സ്വന്തമാക്കാൻ നോക്കുന്നവരും ഒരു ജോലിയെന്നോണം റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് ഇറങ്ങുന്നവരും നിരവധിയാണ് . റിയൽ എസ്റ്റേറ്റ് മേഖലയിൽ സുരക്ഷിതമായി പണം നിക്ഷേപിക്കുക എന്നത് ഏറെ ശ്രദ്ധയോടെ ചെയ്യേണ്ട ഒരു കാര്യമാണ് . സമ്പൂർണ്ണ മാർക്കറ്റ് വിശകലന൦ നടത്തുകയും വാങ്ങാൻ ഉദ്ദേശിക്കുന്ന വസ്തുവിനെക്കുറിച്ച് നല്ല ധാരണ ഉണ്ടാവുകയും വേണം . , താമസിക്കാൻ വേണ്ടിയോ വാണിജ്യപരമായ ആവശ്യങ്ങൾക്ക് വേണ്ടിയോ ആയിരിക്കും നാം ഭൂമി തിരഞ്ഞെടുക്കുന്നത് . വസ്തുവിനെക്കുറിച്ച് ആഴത്തിലുള്ള സൂക്ഷ്മപരിശോധന നടത്തുക എന്നതാണ് ആദ്യ ഘട്ടം . അവിടംകൊണ്ട് നിർത്താതെ നിരന്തരമായി അതിന്റെ വിപണി മൂല്യം അറിയേണ്ടതും അത്യാവശ്യമാണ് . ഭാവിയിൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാവാതിരിക്കാൻ അത് സഹായിക്കും .

കേരളത്തിൽ വസ്തു വാങ്ങാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് ആ വസ്തു നിലവിൽ ഏതെങ്കിലും കേസിൽ പെട്ട് കിടക്കുകയാണോ എന്നത് പരിശോധിക്കലാണ് . തർക്കം നിലനിൽക്കുന്ന ഒരു വസ്തു ഒരു കാരണവശാലും പരിഗണിക്കരുത് . വസ്തു ഇഷ്ടപ്പെട്ടെങ്കിൽ അതിന്റെ വില,പെയ്മെന്റ് രീതി എന്നിവയെപ്പറ്റി ഇടപാടുകാരുമായി ചർച്ചയാവാം . ഉടൻ തന്നെ രജിസ്‌ട്രേഷൻ ചെയ്യുന്നതാണ് മറ്റുപ്രശ്നങ്ങൾ ഒഴിവാക്കാൻ നല്ലത് . രെജിസ്ട്രേഷൻ സമയത്ത് വാങ്ങുന്ന വ്യക്തി നേരിട്ട് തന്നെ ഹാജരാകേണ്ടതുണ്ട്ആജീവനാന്തമുളള ഒരു പൊതുരേഖ തയ്യാറാക്കലാണ് രെജിസ്ട്രഷൻ . ഭൂമി വാങ്ങുന്നയാളും വില്‍ക്കുന്നയാളും തമ്മിലുളള ധാരണകള്‍, കൈമാറ്റം എന്നിവയ്ക്ക് എങ്കിൽ മാത്രമേ നിയമപരമായ അംഗീകാരം ലഭിക്കുകയുള്ളൂ .

പ്രമാണം ഒപ്പുവച്ചത് ഏറ്റവും ചുരുങ്ങിയത് നാലുമാസത്തിനുള്ളിൽ രെജിസ്ട്രേഷൻ ചെയ്തിരിക്കണം എന്നാണ് നിബന്ധന . അല്ലാത്ത പക്ഷം ഉടമ്പടികള്‍ വീണ്ടും പുതുക്കേണ്ടതായി വരും . വിശ്വസ്തനായ സാക്ഷി കൈമാറ്റം സമയത്ത് ഉണ്ടായിരിക്കണം . ഭൂമിയുടെ ഉടമ പിന്നാക്കവിഭാഗങ്ങളില്‍ പെട്ടയാളാണെങ്കില്‍ ഭൂമി കൈമാറ്റത്തിന് സര്‍ക്കാരില്‍ നിന്ന് പ്രത്യേകം അനുമതി വാങ്ങേണ്ടതാണ് . യഥാർത്ഥ മൂല്യം മറച്ചുവച്ചുകൊണ്ട് രെജിസ്ട്രേഷൻ ഇടപാട് നടത്തുന്നതും കുറ്റകരമാണ് .