സ്റ്റാമ്പ് ഡ്യൂട്ടിയുടെ നിയമ സാധുതകൾ

  • 2019-01-12 17:26:37

ഒരു വീട് വാങ്ങുക എന്ന സ്വപ്നം സാക്ഷാത്കരിക്കുമ്പോൾ അതിനൊപ്പം ഉള്ള പലകാര്യങ്ങളിലും ശ്രദ്ധ ചെലുത്തേണ്ടി വരാറുണ്ട്. ഓഫീസിൽ പോകാനും സ്കൂളിൽ മക്കൾക്കു പോകാനും ഉള്ള സൗകര്യം എല്ലാം മുൻകൂട്ടി നോക്കികാണാറുണ്ട്. അത് മാത്രമല്ല ഭവന വായ്പ ആപ്ലിക്കേഷൻ, ഡൗൺ പെയ്മെന്റ്, വിൽപ്പന കരാർ തുടങ്ങി നിരവധി കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതായിട്ടുണ്ട്.

വീടിന്റെ ഉടമസ്ഥാവകാശം ലഭിച്ചു കഴിഞ്ഞാൽ വീട് സ്വന്തം പേരിലേക്കു രജിസ്റ്റർ ചെയ്യേണ്ടതാണ് . അങ്ങനെ ചെയ്യുമ്പോൾ നൽകേണ്ടതാണ് സർക്കാരിന് സ്റ്റാമ്പ് ഡ്യൂട്ടി എന്ന ഫീസ്.സ്വത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതിനായി ഗവൺമെന്റ് ചുമത്തുന്ന നികുതിയാണ് സ്റ്റാമ്പ് ഡ്യൂട്ടി. 1899 ലെ ഇന്ത്യൻ സ്റ്റാമ്പ് ആക്റ്റിന്റെ സെക്ഷൻ 3 പ്രകാരം ആണ് സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തുന്നത്.

വീട്/വസ്തുവിന്റെ മൂല്യം അടിസ്ഥാനമാക്കിയുള്ളതാണ് രജിസ്റ്റർ ചെയ്യേണ്ട സമയത്ത് സ്റ്റാമ്പ് ഡ്യൂട്ടിന്റെ രീതി നോക്കുന്നത്. പുതിയതായി വസ്തു വാങ്ങുമ്പോൾ നേരിടുന്ന അധികചെലവ് സ്റ്റാമ്പ് ഡ്യൂട്ടിയിലായിരിക്കും. സ്റ്റാമ്പ് ഡ്യൂട്ടി പെയ്‌മെന്റ് പൂർണ്ണമായി ആണ് അടച്ചു തീർക്കേണ്ടത്. കൃത്യ സായതു ഇത് അടച്ചില്ലെങ്കിൽ പെനാൽറ്റി അടക്കേണ്ടതായി വരും. നിയമ സാധുതയുള്ള ഒരു രേഖ ആയതിനാൽ ആണിത്.

വീടിന്റെ നിയമ പ്രമാണം നടപ്പിലാക്കുന്നതിനു മുമ്പോ അല്ലെങ്കിൽ കൈമാറുന്ന സമയത്തോ അതിനുശേഷം ഒരു പ്രവൃത്തി ദിവസത്തിനകമായിട്ടോ ഡ്യൂട്ടി സ്റ്റാമ്പ് പെയ്‌മെന്റ് നൽകണം. സ്വത്ത് വാങ്ങുന്നയാളാണ് സാധാരണയായി പണം അടയ്‌ക്കേണ്ടത്. പ്രോപ്പർട്ടി എക്സ്ചേഞ്ചിന്റെ കാര്യത്തിൽ, വാങ്ങുന്നയാളും വിൽക്കുന്നയാളും സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടി വരും . സ്റ്റാമ്പ് ഡ്യൂട്ടി മുഴുവനും അടച്ചില്ലെങ്കിൽ പ്രതിമാസം രണ്ടു ശതമാനം പെനാൽറ്റി ഈടാക്കുന്നതാണ്.തീർപ്പുകൽപ്പിക്കാത്ത തുകയാണെങ്കിൽ പരമാവധി 200 ശതമാനം വരെ പിഴ അടക്കേണ്ടിയും വരാറുണ്ട്.ആറ്‌ മാസം വരെ സാധുത ഉണ്ടായിരിക്കുന്നതാണ് കൃത്യ സമയത്തു തന്നെ അടക്കുന്ന സ്റ്റാമ്പ് ഡ്യൂട്ടി അടക്കുന്നതിന്.സ്റ്റാമ്പ് പേപ്പർ എക്സിക്യൂഷൻ സ്റ്റാമ്പ് പേപ്പറുകൾ വാങ്ങുന്നയാളുകളുടെയോ വിൽപ്പനക്കാരന്റെയോ പേരിൽ വാങ്ങിക്കാവുന്നതാണ്.