ചുവരുകൾ പ്ലാസ്റ്റർ ചെയ്യുമ്പോൾ ...

  • 2019-02-09 22:42:51

 
 
ഒരു വീടിന്റെ ചുവരുകളുടെ ബലത്തിന് മാത്രമല്ല കാഴ്ചയിലെ ഭംഗിക്കും  അത്യാവശ്യമാണ് മികച്ച രീതിയിലുള്ള പ്ലാസ്റ്ററിങ്. ചിലപ്പോൾ പ്ലാസ്റ്ററിങ് ചെയ്ത് കഴിഞ്ഞു  പെയിന്റിങ്ങും കഴിഞ്ഞാണ് ഭിത്തിയിലെ തള്ളി നിൽക്കുന്ന ഭാഗങ്ങൾ കാണുന്നത് . അപ്പോഴേക്കും ഒന്നും ചെയ്യാൻ പറ്റാതെയാകും. 
 
ഇതുപോലുള്ള അടയാളങ്ങള്‍ ഒഴിവാക്കാന്‍ ഒരു ട്യൂബ്ലൈറ്റ് കത്തിച്ചുവച്ച് തേപ്പ് നടത്തുന്നതാണ് ഉചിതം. പടവിനു ശേഷം കൃത്യമായി തൂക്ക് വച്ചുനോക്കി കല്ലുകള്‍ ചുമരില്‍ തള്ളിനില്‍ക്കുന്നുണ്ടെങ്കില്‍ അവ ചെത്തിമിനുക്കി ഒരേ നിരപ്പാക്കിയിട്ടുവേണം പ്ലാസ്റ്ററിങ് നടത്താന്‍.സീലിങ്ങില്‍ വാട്ടര്‍ ലെവല്‍ ചെയ്തു നോക്കിയാണ് പ്ലാസ്റ്ററിങ് ചെയ്യേണ്ടത്.ചുമരില്‍ പുട്ടിവര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ വലിയ രീതിയില്‍ മിനുസപ്പെടുത്താതെ പ്ലാസ്റ്ററിങ് ചെയ്താല്‍ മതിയാവും. ചുമരിലെ പൊടിയും  മറ്റും കൃത്യമായി നീക്കം ചെയ്തതിനു ശേഷം വേണം പ്ലാസ്റ്ററിങ് ചെയ്യാൻ . 1:6 അനുപാതത്തിലാണ് പ്ലാസ്റ്ററിങ് സാധാരണ ചെയ്യാറുള്ളത്. ഏഴുമുതല്‍ പതിനഞ്ചു ദിവസം വരെയാണ് ക്യൂറിങ് പിരീഡ്. ഈ പിരീഡിനു ശേഷമാണ് പെയിന്റിങ് നടത്തേണ്ടത്. ടൈലുകളും മറ്റും ഫിക്‌സ് ചെയ്യുന്നുണ്ടെങ്കില്‍ പരുക്കന്‍ ഫിനിഷിലാണ് പ്ലാസ്റ്ററിങ് ചെയ്യേണ്ടത്.