ലോകാത്ഭുതങ്ങൾ ഒരുമിച്ചു കാണാം... 

  • 2019-02-10 23:43:23

 

 

ലോകാത്ഭുതങ്ങൾ ഒരിക്കലെങ്കിലും കാണാൻ  ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല . ഇപ്പോഴിതാ  ലോകത്തിലെ 7 അത്ഭുതങ്ങളും ഒന്നിച്ചൊരിടത്ത് സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ കലാകാരന്മാരുടെ സംഘം. സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും സംസ്ഥാന ഉദ്യാന വകുപ്പും ചേര്‍ന്ന നല്‍കിയ 2 ഹെക്ടര്‍ സ്ഥത്താണ് സ്‌ക്രാപ് മെറ്റീരിയലുകള്‍ കൊണ്ട് നിര്‍മ്മിച്ച ലോക അത്ഭുതങ്ങള്‍ കാഴ്ചക്കാര്‍ക്കായി ഒരുക്കുന്നത്.7 പേരടങ്ങിയ സംഘമാണ് അത്ഭുതങ്ങള്‍ പുനസൃഷ്ടിക്കുന്നത്. വാഹനാവശിഷ്ടങ്ങള്‍, പൈപ്പുകള്‍, ഡ്രംസ്, ടൈപ് റൈറ്റര്‍ ഭാഗങ്ങള്‍, ഇരുമ്പ് കഷ്ണങ്ങള്‍ തുടങ്ങിയ സ്‌ക്രാപ് മെറ്റീരിയല്‍സ് ഉപയോഗിച്ചാണ് ലോക അത്ഭുതങ്ങള്‍ പൂര്‍ത്തിയാക്കിയത്.

 

2018 ഓഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാരിന്റെ ശുചിത്വ മിഷന്റെ ഭാഗമായാണ് ഈ പദ്ധതിക്കു തുടക്കം കുറിച്ചത്. താജ് മഹല്‍, ഈഫില്‍ ടവര്‍, സ്റ്റാച്യൂ ഓഫ് ലിബേര്‍ട്ടി, ലീനിങ് ടവര്‍ ഓഫ് പിസ, ബ്രസീലിലെ ക്രൈസ്റ്റ് സ്റ്റാച്യൂ, പിരമിഡ് ഓഫ് ഗിസാ, കൊളോസിയം എന്നീ മഹാത്ഭുതങ്ങളാണ് ഒരുക്കിയിരിക്കുന്നത്.