വിസ്‌മൃതിയിലേക്ക് തള്ളപ്പെട്ട ഇടങ്ങൾ   ....

  • 2019-02-10 23:46:51

 
 
ഒരിക്കൽ സഞ്ചാരികളെ വിസ്മയത്തിലാഴ്ത്തിയ  സ്വർഗ്ഗതുല്യമായ ഇടങ്ങൾ പലതും ഇന്ന്  വിസ്‌മൃതിയിലാണ്ടു  പോയിരിക്കുന്നു . അത്ര പെട്ടന്നു കണ്ടു തീര്‍ക്കുവാന്‍ കഴിയാത്ത കാഴ്ചകളും  അനുഭവങ്ങളും ഒക്കെയായി ഇന്നും സഞ്ചാരികളുടെ പാദസ്പര്‍ശനത്തിനായി കൊതിക്കുന്ന ഇടങ്ങൾ ധാരാളമുണ്ട്. 
 
ധനുഷ്‌കോടി
 
പുരാണങ്ങളിലും ഐതിഹ്യങ്ങളിലും ഒക്കെ ഒരുപാട് പരാമര്‍ശിക്കപ്പെട്ട ,തമിഴ്‌നാടിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന, സഞ്ചാരികൾക്കിടയിൽ പ്രേതനഗരം എന്നറിയപ്പെടുന്ന സ്ഥലമാണ് ധനുഷ്‌കോടി. ബംഗാള്‍ ഉള്‍ക്കടലും ഹിന്ദു മഹാസമുദ്രവും സംഗമിക്കുന്ന രാമസേതുവാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ധനുഷ്‌കോടിയുടെ ഇന്നു കാണുന്ന ഉപേക്ഷിക്കപ്പെട്ട അവസ്ഥയ്ക്ക് കാരണമായത് 1964 ഡിസംബറില്‍ വീശിയ ചുഴലിക്കൊടുങ്കാറ്റാണ്. ഡിസംബര്‍ 22ന് ആരംഭിച്ച മഴയും കടല്‍ ക്ഷോഭവും അവസാനിച്ചത് ധനുഷ്‌കോടിയിലെ ജീവന്റെ ശേഷിപ്പുകളെ എടുത്തുകൊണ്ടായിരുന്നു.  ഇന്നും ഒരിക്കല്‍ തകര്‍ന്നടിഞ്ഞുവെങ്കിലും നിഗൂഢതകള്‍ കൊണ്ട് ഇന്നും ഒരാവരണം ഈ നഗരം തീര്‍ത്തിരിക്കുന്നു.
 
തരംഗംബാടി
 
ആധുനികത കടന്നു വരുവാന്‍ ശ്രമിക്കുമ്പോഴും അതിന്റെ പഴമയുടെ മുഖങ്ങളില്‍ ഒരു മാറ്റവും വരുത്താത്ത നാടാണ് തിരമാലകള്‍ പാടുന്ന തീരം എന്നറിയപ്പെടുന്ന തരംഗംബാടി. നാഗപട്ടിണം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന്റെ യഥാര്‍ഥ നാമം ട്രാന്‍ക്യുബാര്‍ എന്നാണ്.  ഇന്നും ട്രാന്‍ ക്യുബാര്‍ എന്ന് തന്നെയാണ് ഡാനിഷ് രേഖകളില്‍ ഇതറിയപ്പെടുന്നത്. പണ്ട് ഒരു തുറമുഖമായിരുന്ന ഇവിടെ ബ്രിട്ടീഷുകാരും ഡച്ചുകാരുമാണ് ഭരിച്ചിരുന്നത്. അധികം മാറ്റങ്ങള്‍ ഒന്നും സംഭവിക്കാത്ത ഇവിടം ഇന്നും തമിഴ്‌നാട്ടിലെ ഏറ്റവും തിരക്കേറിയ കടല്‍ത്തീരങ്ങളിലൊന്നാണ്. 
പഴമയുടെ കാഴ്ചകള്‍ ഏറെയുണ്ട് ഇവിടെ. ഫോര്‍ട്ട് ഡാന്‍ സ്‌ബോര്‍ഗ്, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദേവാലയങ്ങള്‍, ഡാനിഷ് മ്യൂസിയം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.
 
മാണ്ഡു
 
മധ്യപ്രദേശ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കഥകള്‍ ഇന്നും കേള്‍ക്കാന്‍ സാധിക്കുന്ന നാടാണ് കോട്ടെ കെട്ടി തിരിച്ചിരിക്കുന്ന മാണ്ഡു. മധ്യ പ്രദേശിലെ ധാര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം മാണ്ഡവ്ഗഡ് എന്നും അറിയപ്പെടുന്നു. പ്രകൃതത്തില്‍ തന്നെ ഒരു പ്രതിരോധ കേന്ദ്രമായാണ് ഇതിനെ പണ്ടുകാലത്ത് കണ്ടിരുന്നത്. ആറാം നൂറ്റാണ്ടില്‍ ഏറെ പ്രധാനപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു ഇത്.
 
മാവ്‌ലിനോങ്
 
മേഘാലയ ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്നറിയപ്പെടുന്ന ഇവിടംഒരു കാലത്ത് സഞ്ചാരികള്‍ തേടിയെത്തിയിരുന്ന ഇടമായിരുന്നു. വൃത്തിയോടൊപ്പം സാക്ഷരതയുടെ കാര്യത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥലമാണിത്. ഷില്ലോങ്ങിന് സമീപം സ്ഥിതി ചെയ്യുന്ന ഇവിടെയാണ് പ്രസിദ്ധമായ ജീവനുള്ള വേരുപാലങ്ങളുള്ളത്.
 
ധോളാവീര
 
ഗുജറാത്ത് ഹാരപ്പന്‍ സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ ഇന്നും സൂക്ഷിക്കുന്ന ഒരിടമാണ് ധോളാവീര. കച്ചിലെ കാദിര്‍ ബെയിറ്റ് എന്ന ദ്വീപിലെ 4500 വര്‍ഷം പഴക്കമുള്ളൊരു ഇവിടം സൈന്ധവ നാഗരികതയുടെ ഭാഗമായി ഇന്ത്യയില്‍ ഉള്ള പട്ടണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതു കൂടിയാണ്. ധോളാവീരയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാം പ്രാദേശികമായി ലഭ്യമായ കല്ലുകള്‍ കൊണ്ടാണ്. മറ്റു പട്ടണങ്ങളില്‍ എല്ലാം ഇത് ചുട്ട ഇഷ്ടിക കൊണ്ടാണ്.. ധോളാവീര ഉള്‍ക്കൊള്ളുന്ന കച്ച് പ്രദേശം വെള്ളത്തിനു ബുദ്ധിമുട്ടുള്ള സ്ഥലം ആയതു കൊണ്ട് തന്നെ വലിയ ജല സംഭരണികളും ജല ശുദ്ധീകരണ സംവിധാനങ്ങളും ഇവിടെ കാണാം.. അധികം നീണ്ടു നിലക്കാത്ത മണ്‍സൂണ്‍ കാലത്തു ലഭിക്കുന്ന വെള്ളം ഒരു വര്‍ഷം മുഴുവനുള്ള ആവശ്യത്തിനായി സംരക്ഷിച്ചു വെച്ചിരുന്നു… ചരിത്രം തേടിയെത്തുന്നവര്‍ മാത്രമണ് ഇവിടുത്തെ സന്ദര്‍ശകര്‍.