സാമൂഹിക പാർപ്പിട യൂണിറ്റുകളുമായി ഖത്തര്‍ ചാരിറ്റി

  • 2019-02-11 15:26:17

ടുണീഷ്യയില്‍ കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്കായി ഖത്തര്‍ ചാരിറ്റി 88 സാമൂഹിക പാര്‍പ്പിട യൂണിറ്റുകള്‍ ആണ് നിർമിച്ചു നൽകിയത്.200 വീടുകള്‍ ടുണീഷ്യയില്‍ വിവിധ ഘട്ടങ്ങളിലായി നിര്‍മിച്ചുനല്‍കുന്നതിനാണ് ആദ്യം തീരുമാനിച്ചിരുന്നത്.ഇതിന്റെ ആദ്യം ഘട്ടം ആയാണ് അവർ 88 സാമൂഹിക പാര്‍പ്പിട യൂണിറ്റുകള്‍ നിർമിച്ചു നൽകിയത്.ബാക്കിയുള്ളവ ഉടനെ തന്നെ നിർമിച്ചു നല്കാന് തന്നെയാണ് ചാരിറ്റിയുടെ തീരുമാനം.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ഉള്ള മുന്നൊരുക്കുമായിട്ടാണ് ഇപ്പോൾ വീടുകൾ നിർമിച്ചു നൽകുന്നത്. ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്‍റ്' ആണ് റസിഡന്‍ഷ്യല്‍ യൂണിറ്റുകളുടെ നിര്‍മാണത്തിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കിയത്.

30ലക്ഷം റിയാലായിരുന്നു നിര്‍മാണച്ചെലവ് ആയി രേഖപെടുത്തിയിരിക്കുന്നത്.ഖത്തര്‍ ചാരിറ്റി, സിദി ബൗസിദ് റീജിയണല്‍ കൗണ്‍സില്‍, എക്യുപ്മെന്‍റ് ഹൗസിങ് ടെറിടോറിയല്‍ ഡെവലപ്മെന്‍റ് മന്ത്രാലയം എന്നിവയുടെ പങ്കാളിത്തത്തിലാണ് പദ്ധതി നടപ്പാക്കിയത്.40 റസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ കാസെരിന്‍ ഗവര്‍ണറേറ്റില്‍ കൈമാറി.