ശെന്തരുണിയിലെ പുതിയ പദ്ധതികൾ..
1.jpg)
സഞ്ചാരികൾക്ക് ഇനി ശെന്തരുണിയുടെ മുഴുവൻ ഭംഗിയും ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ പുതിയ പദ്ധതികൾ കൂടി ഉൾപ്പെടുത്തുന്നു. പശ്ചിമഘട്ടത്തിന്റെ മലനിരകള്‍ ,മാനം മുട്ടെ നില്ക്കുന്ന കാഴ്ചകള്‍ ആസ്വദിച്ച് ഒരുപകലും രാത്രിയും തങ്ങാനുള്ള സൗകര്യം ഉള്‍പ്പെടുന്ന പദ്ധതിയാണ് വനം വകുപ്പ് ഒരുക്കുന്നത്. മുളയില്‍ ഒരുക്കിയെടുത്ത ചങ്ങാടത്തില്‍ ചുറ്റിക്കറങ്ങാനുള്ള സൗകര്യം ഉണ്ടായിരിക്കും. പതിനഞ്ചുപേര്‍ക്കോളം ഇരിക്കാന്‍കഴിയുന്ന മുളംചങ്ങാടമാണ് നിർമ്മിച്ചിരിക്കുന്നത് . ഈ ചങ്ങാടത്തിൽ പോയാൽ ചങ്ങാട യാത്രയില്‍ തെന്മല പരപ്പാര്‍ ഡാമിന് മുകള്‍ ഭാഗത്തുള്ള കാനനഭംഗി ആസ്വദിക്കാൻ കഴിയും. ഒരാൾക്ക് 100 രൂപയാണ് ഫീസ് . കൂടാതെ കുട്ടവഞ്ചിയും, പുത്തന്‍,ജീപ്പ് സവാരിയും ഒരുക്കിയിട്ടുണ്ട്
ഡാമിന്റെ പ്രധാന പോക്ഷക നദിയായ കഴുതുരുട്ടി ആറിന്റെ രംഗപ്രവേശനവും ഇവിടെ കാണാന്‍ കഴിയും. കൂടാതെ ട്രെക്കിങ്ങിനും ബോട്ടിങ്ങിനുമുള്ള സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ താമസ സൗകര്യവും ആഹാരം പാചകം ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സഞ്ചാരികള്‍ക്കായി പ്രത്യേക ബോട്ട് സവാരിയും ഒരുക്കിയിട്ടുണ്ട്. ആന, കാട്ടുപോത്ത്, മാന്‍, പന്നി തുടങ്ങിയ മൃഗങ്ങളെ ബോട്ടുയാത്രക്കിടയില്‍ കാണാന്‍ കഴിയുന്നു. വനം വകുപ്പിന്റെ തുറന്ന ബോട്ടിലെ സവാരിയില്‍ മൃഗങ്ങളെ വ്യക്തമായി കാണാന്‍ കഴിയുന്നതാണ് പ്രത്യേകത. പരപ്പാര്‍ ഡാമില്‍ വെള്ളം കുറയുന്ന സമയത്താണ് കൂടുതലും മൃഗങ്ങളെ കാണുന്നത്. ബോട്ട് യാത്രയില്‍ തെന്മല ഡാം വരുന്നതിന് മുന്‍പ് കരിമ്പിന് തോട്ടമായിരുന്ന ഈഭാഗത്ത് അന്ന് തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന വെള്ളമെടുക്കാനുള്ള കല്ലില്‍ കെട്ടിയ ടാങ്കുകളും സഞ്ചാരികള്‍ക്ക് കൗതുകമാകും.