ഇന്ത്യയിലെ റിയൽ എസ്റ്റേറ്റും വിമാനത്താവളങ്ങളും...

  • 2019-02-11 16:54:13

ഇന്ത്യയിൽ സ്ഥിതി ചെയുന്ന വിമാനത്താവങ്ങൾ എല്ലാം തന്നെ കേന്ദ്രസർക്കാർ ഉടമസ്ഥതയിൽ ഉള്ളതാണ് . നഗരങ്ങൾ തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്നതിൽ വലിയ പങ്കാണ് വിമാനത്താവളങ്ങൾക്ക് ഉള്ളത് . അടുത്ത 15 വർഷത്തിനുള്ളിൽ 100 എയർപോർട്ടുകൾ സ്ഥാപിക്കാനാണ് കേന്ദ്ര സർക്കാർ ലക്‌ഷ്യം വക്കുന്നത് . ഇത് നിലവിലെ ഐർപോർട്ടുകളിലെ തിരക്ക് കുറക്കാൻ സഹായിക്കും . ഏകദേശം 4 ലക്ഷം കോടി ചിലവിൽ ഈ പദ്ധതി പൂർത്തിയാക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ പ്രതീക്ഷ പങ്കുവച്ചു . വിമാനത്താവളത്തിന്റെ വരവോടു കൂടി ആ പ്രദേശത്തെ ജീവിതശൈലി തന്നെ മാറുകയും ഇത് റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള മേഖലയ്ക്ക് ഗുണകരമായി വർത്തിക്കുകയും ചെയുന്നു . ആ പ്രദേശത്തെ ഭൂമിയുടെ വില , കെട്ടിടങ്ങളുടെ ലഭ്യത തുടങ്ങിയ കാര്യങ്ങളിൽ ഈ മാറ്റം സാരമായി ബാധിക്കും .

ഇതോടെ ഏകദേശം 18 പുതിയ വിമാനത്താവളങ്ങൾക്ക് സിവിൽ ഏവിയേഷൻ മന്ത്രാലയം നിർമാണാനുമതി നൽകിയതായാണ് റിപോർട്ടുകൾ . ഉത്തരേന്ത്യയിലെ ഗോവ, നവി മുംബൈ, ഷിർദി, മഹാരാഷ്ട്രയിലെ സിന്ധുദുർഗ്, ബീജാപ്പൂർ, ഗുൽബർഗ, ഹസൻ, കർണാടകയിലെ ഷിമോഗ, സിക്കിമിലെ പാക്യോങ്ങ്, പുതുച്ചേരി കാരൈക്കൽ, ഗുജറാത്തിലെ ധൊളേര, ആന്ധ്രാപ്രദേശിലെ ഭഗോപുരം അവയിൽ ചിലതാണ് . സെന്റർ ഫോർ ഏഷ്യ ഏഷ്യൻ പസഫിക് ഏവിയേഷന്റെ (സിഎപിഎ) എന്ന ആഗോള കൺസൾട്ടൻസി ആൻഡ് ഗവേഷണ സ്ഥാപനത്തിന്റെ റിപ്പോർട്ട് പ്രകാരം 2019 ഓടെ ഇന്ത്യയെ തേടി ലോകത്തിലെ മൂന്നാമത്തെ വലിയ വിപണി എന്ന അംഗീകാരം എത്തുമെന്നും ഇത് ഇന്ത്യൻ റിയൽ എസ്റ്റേറ്റ് ഇന്നെയോളം കണ്ടിട്ടിട്ടില്ലാത്ത കുതിപ്പിന് ഇടയാക്കുമെന്നും പരാമർശമുണ്ട് . ശബരിമല വിമാനത്താവളമാണ് കേരളം ഉറ്റുനോക്കുന്ന പദ്ധതി .