വീടില്ലാത്തവർക്ക് ഇനി വീട് ..ഇന്ത്യയിലെ ജനപ്രിയ ഭവന പദ്ധതികൾ കാണാം

  • 2019-02-11 17:07:07

ഏതൊരു പാവപ്പെട്ടവനും ഇടത്തരക്കാരനും ഉള്ളിൽ കൊണ്ടുനടക്കുന്ന സ്വപ്നമാണ് സ്വന്തമായി ഒരു വീട് . രാജ്യത്തുള്ള ഭവനരഹിതരുടെ എണ്ണം കുറയ്ക്കാനായി ഗവൺമെന്റ് പ്രത്യേക ഭവന പദ്ധതികൾ നടപ്പിലാക്കുകയും ഭവന വായ്പകൾക്കുള്ള പലിശ സബ്സിഡികൾ പ്രഖ്യാപിക്കുകയും ചെയ്യാറുണ്ട് . 2022 ആകുമ്പോഴേക്കും, 'പ്രധാൻ മന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി വീടില്ലാത്തവർക്ക് വീട് നൽകുന്നതായി നാം കേട്ടിരിക്കും . എന്താണ് ഈ പദ്ധതി ? പ്രധാൻ മന്ത്രി ആവാസ് യോജന (പിഎംഎ വൈ ) 2015 ൽ ആരംഭിച്ച കേന്ദ്രസർക്കാർ പദ്ധതിയാണ് . വീടില്ലാത്തവർക്ക് വീട് നൽകുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം . എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കും . നഗരപ്രദേശങ്ങളിൽ മൂന്നു മുതൽ നാല് ശതമാനം പലിശ സബ്സിഡി നൽകിക്കൊണ്ട് 9 മുതൽ 12 ലക്ഷം രൂപവരെ വായ്‌പ്പാ നൽകുന്ന പദ്ധതിയാണ് ഇത് . 3 ലക്ഷത്തിലധികം വീടുകൾ ഈ പദ്ധതിപ്രകാരം നൽകപ്പെട്ടു .

പ്രധാൻ മന്ത്രി ഗ്രാം ആവാസ് യോജനയാണ് മറ്റൊരു പദ്ധതി . ഇന്ദിര ആവാസ് യോജന എന്ന പേരിലാണ് ഈ പദ്ധതി അറിയപ്പെട്ടിരുന്നത് . അടിസ്ഥാന സൌകര്യങ്ങളില്ലാത്ത വീട്ടില്ലാത്ത പാവപ്പെട്ടവർക്ക് ഈ പദ്ധതി പ്രകാരം വീട് നൽകി വരുന്നു . 60:40 എന്ന അനുപാതത്തിൽ ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിലും 90:10 എന്ന അനുപാതത്തിലായി മലബാറിലെ പ്രദേശങ്ങളിലും സംസ്ഥാന കേന്ദ്ര സർക്കാർ സംയുക്തമായി പദ്ധതി നടപ്പിലാക്കി വരുന്നു , 2022 കൂടി ഒരു കോടി വീടുകൾക്ക് ഇത്തരത്തിൽ ധനസഹായം നൽകാനാണ് ലക്ഷ്യമിടുന്നത് . അഭയാർഥി, ദാരിദ്ര്യരേഖക്ക് താഴെ ഉള്ളവർ , ആദിവാസികൾ, ആദിവാസി വിഭാഗങ്ങൾ എന്നിവർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും . 28.8 ലക്ഷം വീടുകൾ ഇതിനോടകം ഈ പദ്ധതി പ്രകാരം നിർമ്മിച്ചിട്ടുണ്ട് .