ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ടണൽ കാഴ്ചകളിലൂടെ

  • 2019-02-12 10:04:42

നഗരങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താൻ തുരങ്കങ്ങൾ (ടണലുകൾ ) വഹിക്കുന്ന പങ്ക് ഏറെ വലുതാണ് . ഗരത്തിലെ തെരുവുകളിൽ ഇന്ന് കണ്ടുവരുന്ന വലിയ ഗതാഗത കുരുക്കുകളും , തിരക്കും ഇവമൂലം ഒരുപരിധിവരെ പരിഹരിക്കപ്പെടുന്നുണ്ട് . ഹിമാലയ, വിന്ധ്യ, പടിഞ്ഞാറൻ ഘട്ടം, സത്പുർ മലനിരകൾ ഉൾപ്പെടുന്ന രാജ്യമാണ് ഇന്ത്യ . ഇന്ത്യയിലെ റോഡുകളിലും റെയിൽവേ ശൃംഖലകളിലും തുരങ്കങ്ങൾ ധാരാളമായി നമുക്ക് കാണാൻ സാധിക്കും . സിവിൽ എൻജിനീയറിംഗിൽ ഒരു രസകരമായ വിഭാഗമാണ് ടണൽ എഞ്ചിനീയറിങ്. ആഴത്തിലുള്ള അപകടസാദ്ധ്യതകൾ നിറഞ്ഞ ഈ മേഖലക്ക് ശക്തമായ സുരക്ഷാ നടപടികൾ അനിവാര്യമാണ് . തുരങ്കങ്ങളുടെ നിർമ്മാണത്തിൽ ഇന്ത്യ ഏറെ മുന്നിലാണ് . 5 ദൈർഘ്യമേറിയ റോഡ് ടണലുകളും 2500 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന മറ്റു തുരങ്കങ്ങളും ഇന്ത്യയിൽ ഉണ്ട് .

ഇന്ത്യയിലെ റെയിൽവേ ടണലുകളുടെ കാര്യം പരിശോധിക്കുമ്പോൾ ജമ്മു-കാശ്മീർ ലെ പിർ പഞ്ചർ ടണൽ ആണ് ആദ്യം നമ്മുടെ മനസിലെത്തുന്നത് . 11.215 കിലോമീറ്റർ നീളമുള്ള ഈ ടണൽ ബാനിഹൽ റെയിൽവേ ടണൽ എന്ന പേരിലും അറിയപ്പെടുന്നു . ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും നീളം കൂടിയ റെയിൽവേ ടണൽ ആണ് പിർ പഞ്ചർ. ഒമ്പതു മിനിറ്റ് ആണ് ഈ തുരങ്കം മുറിച്ചുകിടക്കാൻ ട്രെയിനുകൾ എടുക്കുന്നടത് . 6.5 കിലോമീറ്റർ നീളത്തിലായി മഹാരാഷ്ട്രയിൽ സ്ഥിതിചെയ്യുന്ന തുരങ്കമാണ് കാർബുഡ് ടണൽ . ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ റെയിൽവേ ടണൽ എന്ന വിശേഷണവും ഇതിനുണ്ട് . ഉഷി, ഭോക് റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലാണ് കാർബുഡ് ടണൽ സ്ഥിതിചെയ്യുന്നത് . കരൺജാടിനും ദിവാൻ സ്റ്റേഷനും ഇടയിലായി ഏകദേശം 4.3 കിലോമീറ്റർ നീളത്തിൽ നട്വാടി ടണൽ സ്ഥിതി ചെയുന്നു . 4 കിലോമീറ്ററുകൾ നീളമുള്ള ബെർദവാടി ടണൽ, 9.2 കിലോമീറ്റർ നീളമുള്ള ചെനാനി-നാശ്രറി (പാട്നിടോപ്പ്) ടണൽ എന്നിവയെല്ലാമാണ് ഇന്ത്യയിലെ മറ്റു പ്രധാന ടണലുകൾ .