വീട്ടിൽ പ്രകടമാകുന്ന മനോഭാവങ്ങൾ

  • 2019-03-13 12:45:18

ഒരു വീട് കാണുമ്പോൾ ആ വീട്ടിൽ താമസിക്കുന്നവരുടെ മനോഭാവം മനസിലാക്കാൻ സാധിക്കുമെന്ന് പറയാറുണ്ട് .അതത് സംസ്കാരത്തിന്റെ രുചിയാണ് ഓരോ വീടും മുന്നോട്ട് വക്കുന്നത് . ഒരുപാട് പണം ചിലവഴിച്ചതുകൊണ്ടോ അല്ലെങ്കിൽ ലാഭം നോക്കി വീട് പണിതതുകൊണ്ടോ ഇത് പ്രകടമാക്കാൻ സാധിക്കില്ല . അകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ സമാധാനവും ശാന്തിയും തരുന്നതാകണം വീടിന്റെ ഉൾവശവും അകത്തളവും . എന്തും വാരി നിറച്ചുകൊണ്ട് വീട്ടകകങ്ങൾ ആകര്ഷകമാക്കാമെന്ന് കരുതേണ്ടതില്ല . കാര്യമായ ആസൂത്രണവും ആലോചനയും ഓരോ വീടിനും ആവശ്യമാണ് .തറ, ഭിത്തി, നിറം, മുകള്‍ ഭിത്തി, പ്രകാശം, ഫര്‍ണിച്ചര്‍ എന്നിവ ആവശ്യത്തിന് മാത്രം അനുയോജ്യമായ രീതിയിൽ ക്രമീകരിക്കണം .

വീടിന്റെ തറയുടെ കാര്യത്തിലും നമ്മുടെ മനോഭാവം പ്രകടമാണ് . ആദ്യകാലങ്ങളിൽ ചാണകം മെഴുകിയ തറകളും മറ്റുമായിരുന്നു നമ്മുടെ വീടിൻറെ തറകൾ. പിന്നീട് മൊസയ്ക്കും , ടൈലുകളും അങ്ങോട്ട് കടന്നുവന്നു . ഇന്ന് പല നിറങ്ങളിലുള്ള ഓക്സൈഡ് തറകള്‍ നമ്മുടെ തറകളിലേക്ക് കടന്നുവന്നിരിക്കുന്നു . കറുപ്പും ചുവപ്പും നിറങ്ങളിൽ മാത്രം ലഭിച്ചിരുന്ന ഓക്സൈഡുകളാണ് ഇന്ന് ബഹുവർണ്ണങ്ങളിലേക്ക് മാറിയത്. പ്രകൃതിയോട് ഇണങ്ങിയ ഗൃഹനിർമ്മാണ രീതിയാണ് ഇന്നത്തെ പുതുമ . ഭിത്തിയിൽ വലിയ രീതിയിൽ മാറ്റങ്ങളും ഈ കാലഘട്ടത്തിൽ കണ്ടുവരുന്നുണ്ട് . മറ്റൊരു പ്രധാന മേഖലയാണ് പെയിന്റിംഗ് . വീടുകളുടെ മനോഹാരിതയിൽ വലിയ പങ്ക് പെയിന്റ്കൾ വഹിക്കുന്നുണ്ട് . സിമന്‍റ് പെയിന്‍റുകളാണ് (White cement) ഇന്ന് വലിയ തോതിൽ ഗൃഹനിർമ്മാണ രംഗത്ത് ഉപയോഗിച്ചുവരുന്നത് .