പൊടിയകറ്റാൻ ശ്രദ്ധിക്കൂ കുറച്ചു കാര്യങ്ങൾ

  • 2019-03-13 13:33:31

വീട് വൃത്തിയായി സൂക്ഷിക്കുന്നത് ഒരു ചടങ്ങു തന്നെയാണ് , അത് പോലെ തന്നെയാണീ വീട്ടുപകരണങ്ങളും കിടക്കവിരിയും . വീട്ടുപകരണങ്ങൾ തുടച്ചു വൃത്തിയാക്കാം, പക്ഷെ കിടക്ക വിരികളോ .. എവിടെ നിന്നാണ് ഇത്രയും പൊടി വരുന്നതെന്ന് ആലോചിച്ചു തല പുകക്കാൻ മാത്രമേ സമയം കാണുകയുള്ളൂ. കിടക്കയിലും കിടക്ക വിരികളിലും അടിഞ്ഞു കൂടുന്ന പൊടി മാത്രം മതി ഒരു വ്യക്തിയുടെ ആരോഗ്യ നില തന്നെ തകരാറിൽ ആകാൻ.

പൊടി നിറഞ്ഞ വസ്തുക്കളിലും കിടക്കയിലും ഉണ്ടാകുന്ന സൂക്ഷ്മ ജീവികൾ അലർജി, ആസ്മ എന്നിങ്ങനെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ് . ഇത്തരത്തിൽ അലർജിയുള്ളവർ കിടക്ക വിരികൾ തന്നെ മാറ്റാതെ മുറി സോപ്പുപൊടി ഉപയോഗിച്ച് കഴുകി ഇറക്കുക മാത്രമേ വഴിയുള്ളൂ. ജനാലകൾ എപ്പോഴും തുറന്നിടുക എന്നാൽ മാത്രമേ റൂമിൽ ആവശ്യത്തിന് സൂര്യപ്രകാശം എത്തുകയുള്ളൂ. തലയിണയുടെ കവർ, ഷീറ്റുകൾ, ചവിട്ടി, കിടക്കവിരികൾ എന്നിവയെല്ലാം ആഴ്ചയിൽ ഒരു ദിവസം എങ്കിലും കഴുകി ഉണക്കണം. ഷീറ്റുകൾ കഴുകി ഇസ്തിരിയിടുന്നത് കീടാണുക്കൾ നശിക്കാൻ സഹായകമാകുന്നു.

കഴുകി തുണി സൂക്ഷിക്കുന്ന ഷെൽഫുകളും വൃത്തിയായി സൂക്ഷിക്കണം. തുണി കഴുകി ഉണക്കി ഷെൽഫിൽ വയ്ക്കാൻ തുറക്കുകയും അടക്കുകയും ചെയ്യുമ്പോൾ പലപ്പോഴായി പൊടി കയറാറുണ്ട്.തുണികൾ ഹാങ്ങറിൽ സൂക്ഷിക്കുകയാണെങ്കിൽ അതും പൊടി കയറാതിരിക്കാൻ നല്ലതാണ്. വിപണിയിൽ കിട്ടുന്ന ഓർഗനൈസർ ബാഗുകൾ വാങ്ങുകയാണെങ്കിൽ പൊടി കയറാതെ ഡ്രെസ്സുകളും ഷീറ്റുകളും എല്ലാം മടക്കി സൂക്ഷിക്കാൻ സാധിക്കും.