വീട്ടിലെ കിണറും ഭാഗ്യം കൊണ്ടുവരും

  • 2019-03-14 11:19:48

വലിയ തോതിൽ സ്വീകരിക്കപ്പെട്ടിട്ടുള്ള ഒന്നാണ് വാസ്തു ശാസ്ത്രത്തിന്റെ ശാസ്ത്രീയത. വീട്ടിലെ ഓരോ മുറിക്കും എന്ന പോലെ വീട്ടിലെ കിണറിനെക്കുറിച്ചും അതിന്റെ സ്ഥാനത്തെ കുറിച്ചും വാസ്തു പ്രതിപാദിക്കുന്നുണ്ട് . ഭവനനിര്‍മ്മാണവേളയിൽ നിർമ്മാണയോഗ്യമായ വസ്തുവിൽ യഥാസ്ഥാനത്ത് കിണർ നിർമ്മിക്കുന്നത് വാസ്തുപ്രകാരം ഏറെ ഗുണകരമായ ഒന്നാണ് . വീട്ടിൽ ശുദ്ധജലത്തിന്റെ സാനിധ്യം ഉള്ളത് ശുഭകരവും ഐശ്വര്യദായകവുമാണ് . എന്നാൽ ഈ സ്ഥാനം മാറിയാൽ വീട്ടിലുള്ളവർക്ക് വലിയ ദോഷമാണ് എന്നും ശാസ്ത്രത്തിൽ പറയുന്നുണ്ട് . വീടിന്റെ ഈശാനകോൺ സ്ഥിതിചെയ്യുന്നത് നവഗ്രഹങ്ങളിൽ വ്യാഴന്റെ സ്വക്ഷേത്രമായ മീനം രാശിയിലാണ്. ഇവിടെയാണ് കിണറിന് ഈയവും ഉത്തമമായ സ്ഥാനമായി കണക്കാക്കപ്പെടുന്നത് .

പഠനങ്ങൾ പ്രകാരം വടക്ക് കിഴക്ക് ദിശയിൽ ആണ് ഭൂമി കറങ്ങുന്നത് . അതുകൊണ്ട് മീനം രാശിയിൽ നിർമ്മിക്കുന്ന കിണർ വീട്ടിൽ ഊർജ്ജം നിറക്കുകയും അംഗങ്ങൾക്ക് സന്തോഷവും ഭാഗ്യവും ചെയ്‌യുകയും ചെയുന്നു . വീട്ടിലെ ഈശാനരേഖയുടെ സ്ഥാനം പുരയിടത്തിന്റെയും കെട്ടിടത്തിന്റെയും വടക്കുകിഴക്കു മൂലകൾക്ക് ഇടയിലാണ് . ഇവിടെ ഒരിക്കലും കിണർ സ്പർശിക്കരുത് . വീട്ടിൽ എന്നും സന്തോഷവും ഭാഗ്യവും രോഗമില്ലായ്മയും ധനവർദ്ധനവും ലഭിക്കുന്നതിന് ഈ സ്ഥാനത്തുനിന്ന് കിണർ അകലം പാലിക്കേണ്ടത് ഏറെ അത്യാവശ്യവുമാണ് .

ശരിയായ സ്ഥാനത്ത് കിണർ നിർമ്മിച്ചാൽ വീട്ടിലെ കുട്ടികൾക്ക് വിദ്യാഭ്യാസ പുരോഗതി, വ്യാപാരത്തിൽ സ്ഥിരതയും വിജയവും, സ്ത്രീകൾക്ക് ഐശ്വര്യം , ശത്രുക്കളുടെമേൽ വിജയ൦ എന്നിവ ലഭിക്കുന്നു . തെക്ക്ഭാഗത്ത് ഒരിക്കലും കിണർ സ്ഥാപിക്കാൻ പാടില്ല . അങ്ങനെ ചെയ്താൽ വിവാഹബന്ധം അലങ്കോലമാകുമെന്നും , സ്ത്രീകൾ വീടുവിട്ടിറങ്ങുമെന്നും വിശ്വസിക്കപ്പെടുന്നു . ഒരു ഭവനത്തിൽ ഒരിക്കലും 2 കിണർ പാടില്ല.വീടിന്റെ നിഴൽ കിണറ്റിൽ വീഴരുതെന്നും കുട്ടികളെ കിണർ കാണിക്കരുതെന്നും വാസ്തുവിൽ പറയുന്നുണ്ട് .