വീടിനെ സുന്ദരിയാക്കാൻ ഒരുക്കാം മട്ടുപ്പാവിലൊരു പൂന്തോട്ടം

  • 2019-03-14 12:20:46

വീടിന് മുന്നിൽ അതിമനോഹരമായ ഒരു പൂന്തോട്ടം സ്വപ്നം കാണാത്തവരായി ആരും ഉണ്ടാവില്ല . ഒരു വീട്ടിലേക്ക് കടന്നുചെല്ലുമ്പോൾ മനോഹരമായ പൂക്കളും ചെടികളും വരവേൽക്കുന്നത് ഏറെ ഹൃദ്യമായ അനുഭൂതിതന്നെയാണ് . നഗരങ്ങളിൽ താമസിക്കുന്നവർക്ക് ഈ സ്വപ്നങ്ങളിലേക്ക് വലിയ ദൂരമാണ് ഉള്ളത് . പ്രത്യേകിച്ച് ഫ്ലാറ്റുകളിൽ ജീവിക്കുന്നവർക്ക് . എന്നാൽ ഇനി ഈ സ്വപ്നവും അവർക്ക് യാഥാർഥ്യമാക്കി എടുക്കാം . ബാൽക്കണി പൂന്തോട്ടം എന്ന ആശയമാണ് അവരുടെ രക്ഷക്ക് എത്തിയിരിക്കുന്നത് . ഏതു വലുപ്പത്തിലും ആകൃതിയിലുമുള്ള അതിനെ ഇനി അതിമനോഹരമായ പൂന്തോട്ടമാക്കി മാറ്റിയെടുക്കാവുന്നതാണ് . അലങ്കാരച്ചട്ടികളിലും റാക്കുകളിലും നിലത്തും ഭിത്തിയിലും നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് മനോഹരങ്ങളായ പൂക്കളും ഇലകളും ഉള്ള ചെടികൾ നട്ടുവളർത്താവുന്നതാണ് .

കളയുടെ ശല്യമില്ല , ചെടികളുടെ ആവശ്യത്തിനു മാത്രം നന നൽകിയാൽ മതി.യോജിച്ച നടീൽമിശ്രിതം തയാറാക്കി പരിപാലിക്കാ൦ തുടങ്ങി ടെറസിലെ പൂന്തോട്ടത്തിന് ഗുണങ്ങൾ നിരവധിയാണ് . ചെടികളുടെ എണ്ണത്തിലുള്ള കുറവ് കാരണം ഓരോ ചെടിയെയും സസൂഷ്മം നിരീക്ഷിക്കാനും പരിപാലിക്കാനും സാധിക്കും . വീടിനുള്ളിൽ ശുദ്ധവായുവിന്റെ അളവ് കൂട്ടുന്നതിൽ ബാൽക്കണി പൂന്തോട്ടത്തിന് വലിയ പങ്കാണ് ഉള്ളത് . പൂന്തോട്ടത്തിന്റെ ലേ ഔട്ടും ചെടികളും തീരുമാനിക്കുമ്പോൾ സൂര്യപ്രകാശത്തിന്റെയും കാറ്റിന്റെയും ലഭ്യത പ്രത്യേകം പരിഗണിക്കണം . ചട്ടി, റാക്ക്, തൂക്കിയിടാൻ ഉപയോഗിക്കുന്ന വള്ളി തുടങ്ങിയവ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രദ്ധിയ്ക്കണം . മിനിയേച്ചർ ചെത്തി, നന്ത്യാർവട്ടം, ചെമ്പരത്തി, ക്രോട്ടൺ, മുള, കൊങ്ങിണി, എറാന്തിമം, റിബൺ ഗ്രാസ്, ഫൈക്കസ് തുടങ്ങിയവയാണ് ബാൽക്കണി ഗാർഡനിൽ കൂടുതലായി ഉപയോഗിച്ചുവരുന്ന പൂച്ചെടികൾ.