വൃത്തിയാക്കാൻ മൈക്രോ ഫൈബർ ആയാലോ

  • 2019-03-14 14:59:15

പൊടിയൊഴിഞ്ഞ ഒരു നേരം ഇല്ല വീട്ടിൽ, തൂത്തും തുടച്ചും വീട് വൃത്തിയാക്കി ക്ഷീണിക്കുന്ന ഒരു വീട്ടമ്മയുടെ രോദനം ആണിത്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണയെങ്കിലും വീട് വൃത്തിയാക്കിയാലും പൊടി മാറില്ല.പൊടി തുടക്കുന്നതിനു വേണ്ടിയാണു പലരും പലപ്പോഴും പഴയ തുണികൾ ഉപയോഗിക്കുന്നത്, എന്നാൽ പഴയ തുണികളേക്കാൾ പൊടി തുടക്കാൻ നല്ലതു ഫൈബർ തുണിയാണ്.

കൃത്രിമ നാരുകൾ കൊണ്ടുണ്ടാക്കിയ ഫൈബർ തുണിക്കു പൊടി പിടിച്ചെടുക്കാൻ ഉള്ള കഴിവുണ്ട്.എത്ര തവണ കഴുകിയാലും തുണി പിഞ്ഞിപ്പോകാതെ സൂക്ഷിക്കാനും സാധിക്കും.വാഷിംഗ് മെഷീനിൽ തുണി അലക്കാനും സാധിക്കും.പൊടി തുടക്കുക മാത്രമല്ല സോഫ, ഇന്റീരിയർ, ഫ്രിഡ്ജ്, ഗ്യാസ് സ്റ്റവ് എന്നിവയെല്ലാം തുടക്കാൻ ഫൈബർ തുണികൾ ഉപയോഗിക്കാൻ സാധിക്കും . എന്തിനു നിരന്തരം അഴുക്കു തുണി അലക്കാൻ ഉപയോഗിക്കുന്ന വാഷിംഗ് മെഷിനും വൃത്തിയാക്കാൻ ഫൈബർ തുണി ഉപയോഗിക്കാം .

കിച്ചൻ ക്ലീൻ ചെയ്യാൻ സ്പോഞ്ച് വൈപ്പ് ആണ് നല്ലതു.സ്പോഞ്ച് വൈപ്പ് കിച്ചണിൽ വെള്ളത്തിന്റെ പാട് പോലുമില്ലാതെ വൃത്തിയാക്കി സൂക്ഷിക്കാൻ സാധിക്കുന്നു . പാൽ, ചായ എന്നിവയുടെയെല്ലാം കറ കളയാൻ സ്പോഞ്ച് വൈപ്പ് ആണ് അത്യുത്തമം.