പഴയ വീടാണോ പുതുക്കി പണിയുന്നതാണ് നല്ലത്

  • 2019-03-15 14:03:08

പലരും പഴയ വീടാണെങ്കിൽ ഒന്ന് ടെൻഷൻ ആകാറുണ്ട് കാരണം കാലപ്പഴക്കം ചെല്ലുമ്പോൾ വീട് നശിച്ചു പോകുകയാണ് പതിവ്. പൊളിച്ചു മാറ്റി പുതിയ വീട് വയ്ക്കുകയാണ് മിക്കപ്പോഴും ചെയ്യുന്നത്.പക്ഷെ അതിലും നല്ലതും ചെലവ് കുറയുന്നതും പുതുക്കി പണിയുന്നതാണ്.ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ചു ടെറസ് വീടുകൾ പുതുക്കി പരമ്പരാഗത രീതിയിൽ ചെയ്യുകയാണ് ചെയ്യുന്നത്.

ട്രോപ്പിക്കൽ എലിവേഷൻ പാറ്റേൺ ആണ് ഇത്തരത്തിൽ പുതുക്കി പണിയുമ്പോൾ നല്ലത്.ഇത്തരത്തിൽ പണിയുകയാണെങ്കിൽ പ്രകൃതിയോട് അടുത്ത് ഇണങ്ങി നിൽക്കുന്ന രീതിയിൽ ഉള്ള വീടാക്കി തന്നെ മാറ്റാൻ സാധിക്കും. മരങ്ങളും ചെടികളൂം ഉള്ള സ്ഥലം ആണെങ്കിൽ അവയൊന്നും നശിപ്പിക്കാതെ തന്നെ സസ്യ സമൃദ്ധിയിൽ വീടൊരുക്കാനും സാധിക്കും. ചുറ്റുമുള്ള മരങ്ങൾ ആണെങ്കിൽ വീടിന്റെ ഉയർന്ന താപനിലയിൽ നിന്നും കാത്തു രക്ഷിക്കുകയും ചെയ്യും. വീടിനുള്ളിലേക്ക് ഉയർന്ന രീതിയിൽ സൂര്യ പ്രകാശം എത്തിച്ചേരാതെ ഇരിക്കാനും ചുറ്റുപാടുമുള്ള മരങ്ങൾ സഹായിക്കുന്നു. വീടിന്റെ അകത്തളം ഒരുക്കുമ്പോൾ വിശാലമായ രീതിയിൽ ചെയ്യുന്നതാണ് ട്രെൻഡ്. ഗ്ലാസ് കൂടി ഉപയോഗിക്കുക ആണെങ്കിൽ വായുവും വെളിച്ചവും ധാരാളമായി വീട്ടിലേക്കു കടന്നു ചെല്ലുന്നതിനും സാധിക്കുന്നു.