വാസ്തുവിലെ ഗൃഹനാഥന്റെ ദോഷങ്ങളും പരിഹാരങ്ങളും

  • 2019-03-15 11:35:38

ഒരു വീട്ടിലെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന വ്യക്തി ആ വീടിന്റെ ഗൃഹനാഥനാണ് . വീട്ടിൽ ഏതൊരുകാര്യത്തിന് ആരംഭം കുറിക്കുമ്പോഴും അദ്ദേഹത്തിന്റെ അനുഗ്രഹവും സമ്മതവും ആവശ്യമാണ് . അച്ഛനോ അമ്മയോ മുതിർന്നവരോ ആയിരിക്കും വീട്ടിലെ ഗൃഹനാഥന്മാർ . വീടിന്റെ കാര്യത്തിൽ നാം അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ചില പിഴവുകൾ ഇവർക്ക് പ്രതികൂലമായി ബാധിക്കുന്നു . ഇത് അറിവിലില്ലായ്‌മകൊണ്ട് സംഭവിക്കുന്നതാണ് . വീട് നിർമ്മിക്കുമ്പോൾ വാസ്തു നോക്കിയാണല്ലോ നാം നിർമ്മാണം നടത്താറുള്ളത് . ചെറിയ അശ്രദ്ധ അവിടെ സംഭവിച്ചാൽ അത് വലിയ ദോഷങ്ങൾക്ക് കരണമാകുമെന്നാണ് വിശ്വാസം . വളരെയധികം ശ്രദ്ധിച്ചും പ്രാർത്ഥിനയോടും മാത്രമേ ഗൃഹ നിർമ്മാണം നടത്താൻ പാടുള്ളൂ . വാസ്തു പ്രകാരം ഗൃഹനാഥന് ദോഷം ഉണ്ടാകാൻ ഇടയുള്ള സാഹചര്യങ്ങൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം . ഇവ ശ്രെദ്ധിച്ചു പരിഹരിച്ചാൽ വീട്ടിൽ സന്തോഷം കളിയാടും.

ഗൃഹനാഥന് ഏറ്റവും കൂടുതൽ ദോഷം ഉണ്ടാക്കുന്ന സാഹചര്യമാണ് പ്രധാന വാതിലിലെ തടസ്സങ്ങൾ . ഇങ്ങനെ ഉണ്ടങ്കിൽ ജീവിതത്തിൽ ഉയർച്ച തടസ്സപ്പെടുകയും പല തരം തടസ്സങ്ങൾ ജീവിതത്തിൽ ഉണ്ടാകുകയും ചെയ്യും . വാതിലിന് നേരെ ഗോവണിക്കാലുകൾ വരുന്നതാണ് മറ്റൊരു ദോഷകരം . അതും വലിയ പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടാക്കാൻ ഇടയാക്കുമെന്നാണ് വാസ്തു പറയുന്നത് . ഗേറ്റും പ്രധാന വാതിലും നേർ രേഖയിൽ വന്നാൽ ജീവിതം മുഴുവൻ പ്രതിബന്ധങ്ങൾ നിറഞ്ഞതായി തീരുമെന്നാണ് വാസ്തു പറയുന്നത് . അതുകൊണ്ട് അങ്ങനെ വരാതെ ശ്രദ്ധിക്കണം . തുളസിത്തറയും മുല്ലത്തറയും അടുത്തടുത്തായി വരുന്നതും വീട്ടിലെ ഗൃഹനാഥന് ദോഷമാണ് . കൂടാതെ പ്രധന വാതിലിനോട് ചേർന്ന് കിണർ വരുന്നതും , പ്രധാന വാതിലിന് നേരെ ഗേറ്റ് വരുന്നതും ജീവിതം ദുസ്സഹമാക്കി മാറ്റുന്നതായാണ് വാസ്തുവിൽ പ്രതിപാദിക്കുന്നത് .