ബാത്റൂമിലെ മാറുന്ന സങ്കൽപ്പ്പങ്ങൾ

  • 2019-03-15 11:49:49

നമ്മുടെ ബാത്രൂം ഡിസൈൻ സങ്കല്പങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്ന ഒരു കാലഘട്ടമാണ് ഇത് . ചെറിയ മുറികളിൽനിന്ന് വ്യത്യസ്തമായി ഇന്ന് വിശാലമായ ബാത്റൂമുകളോടാണ് ആളുകൾക്ക് താല്പര്യം . വെറ്റ് ഏരിയ ഗ്ലാസുപയോഗിച്ച് വേർതിരിക്കുന്നതാണ് പൊതുവായി കണ്ടുവരുന്ന രീതി . വാള്‍ മൗണ്ടഡ് ക്ലോസറ്റും കണ്‍സീല്‍ഡ് ഫ്‌ളഷ് ടാങ്കുകളും നമ്മുടെ ബാത്റൂമുകളിൽ ഇന്ന് ഇടം പിടിച്ചിട്ടുണ്ട് . വാഷ് ബേസിന്‍, നീളന്‍ മിറര്‍, വെന്റിലേ ഷന്‍ സൗകര്യം , സ്റ്റോറേജ് സൗകര്യം തുടങ്ങിയവയും ഒരു ബാത്റൂമിന് ആവശ്യം വേണ്ട ചില സജ്ജീകരണങ്ങളാണ് .

ഇന്നത്തെ താരങ്ങൾ നേച്വര്‍ ഫ്രണ്ട്ലിയായ ബാത്‌റൂമുകളാണ് ഉപയോഗിക്കുന്നത്. ഡ്രൈ ഏരിയയില്‍ ഫ്‌ളോറിങ്ങിന് ഗ്ലോസിയായ വിട്രി ഫൈഡ് ടൈലുകൾ ഉപയോഗിച്ചുകൊണ്ട് അത്യാവശ്യ സൗകര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി ബാത്രൂം പണിയുന്നു . വെന്റിലേഷനും വെളിച്ചത്തിനും നേച്വര്‍ ഫ്രണ്ട്‌ലി ബാത്ത്റൂമുകളിൽ വലിയ പ്രാധാന്യമാണ് ഉള്ളത് . ചെറിയ സ്‌പേസില്‍ ആണെങ്കില്‍പ്പോലും ഡ്രൈ, വെറ്റ് എരിയകള്‍ പ്രത്യേകം വേർതിരിക്കേണ്ടതായുണ്ട് . ഷവര്‍ക്യുബിക്കിള്‍, സ്റ്റോറേജ് കബോഡുകള്‍, മിറര്‍ സ്‌പേസ് തുടങ്ങിയവയും ഇഷ്ടാനുസരണം ഘടിപ്പിക്കാവുന്നതാണ് . വലിയ ജനലുകളോട് ചേര്‍ന്നുകൊണ്ടുവേണം ബാത് ഏരിയ നിർമ്മിച്ചെടുക്കാൻ . സീലിങ് വരെ ടൈല്‍ നല്‍കിക്കൊണ്ട് ഈര്‍പ്പത്തിന്റെയും മറ്റും പ്രശ്‌നം പരിഹരിക്കാവുന്നതാണ് . ക്ലോസറ്റ്, വാഷ്‌ബേസിന്‍ എന്നിവയ്ക്കുമുകളിലായി നീളത്തിലുള്ള മിറര്‍ ഘടിപ്പിച്ചുകൊണ്ടു അവയെ കൂടുതൽ ആകർഷകമാക്കി മാറ്റാവുന്നതാണ് . മിററിന്റെ മുകളിലും താഴെയും എല്‍ ഇ ഡി സ്ട്രിപ് ലൈറ്റ് നൽകി ബാത്രൂം വലുതാണെന്ന പ്രതീതി ഉണ്ടാക്കാം .