മലയാള സിനിമയുടെ ഇഷ്ട ലൊക്കേഷനായ കൊല്ലം

  • 2019-04-22 11:30:28

ഇക്കാലത്തെ സിനിമകൾ നോക്കിയാൽ വിദേശ രാജ്യങ്ങൾ ആണ് കൂടുതലും ലൊക്കേഷൻ ആക്കിയിരുന്നത് . എന്നാൽ കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന് പറയുന്നത് പോലെ മലയാള സിനിമയുടെ ഇഷ്ട ലൊക്കേഷൻ ആയിരുന്നു ഒരു കാലത്തു കേരളത്തിലെ കൊല്ലം ജില്ല. 1965 മുതൽ പല സിനിമയുടെ ലൊക്കേഷനും കൊല്ലം ആയിരുന്നു. നമ്മുടെ സൂപ്പർ താരമായ സുരേഷ്‌ഗോപിയുടെ ബാല്യകാല സിനിമ മുതൽ ഈ അടുത്ത കാലത്തുള്ള ചില ചിത്രങ്ങൾ വരെ കൊല്ലം ജില്ലയിൽ ചിത്രീകരിച്ചിരുന്നു.

പുതിയ സിനിമാലോകം കൊല്ലം ജില്ലയെ തഴഞ്ഞു എന്ന് പറയാൻ സാധിക്കില്ല കാരണം പുതിയ സിനിമകളും ഇവിടെ ചിത്രീകരിക്കാറുണ്ട്. ചരിത്ര പരമായ പല രംഗങ്ങളും ഉൾക്കൊള്ളുന്നതാണ് കൊല്ലം ജില്ല. കടൽ, കായൽ , തടാകം തുടങ്ങിയ ജലാശയ സമൃദ്ധമായ കൊല്ലം ജില്ല തമിഴ് നാടിൻറെ അതിർത്തിയും പങ്കിടുന്നുണ്ട്. മികവുറ്റതും ചിലവ് കുറഞ്ഞതുമായ താമസ സൗകര്യം , വലിയ ട്രാഫിക് ബ്ലോക്കില്ലായ്മ, എയർപോർട്ട് സൗകര്യം വെറും 65 km നുള്ളിൽ, റയില്‍വേ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി സ്റ്റാന്റ്, ജലഗതാഗതം, കൊല്ലം പോര്‍ട്ട്, രണ്ടാം മഹാലോക യുദ്ധകാലത്തെ വിമാനതാവളമായിരുന്ന ആശ്രാമം മൈതാനം, ടൂറിസ്റ്റ് കേന്ദ്രങള്‍ ഇവയെല്ലാം കൊല്ലം ജില്ലയുടെ ആകർഷണം ആണ്.