വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

  • 2019-04-22 11:56:37

വീട്ടിൽ താമസിക്കുന്നവരുടെ ഇഷ്ടാനുസരണം ആണ് വീട് നിർമ്മിക്കേണ്ടത്. അതിനാൽ തന്നെ വീട് എങ്ങനെ വേണം എന്ന് വീട് പണിയുന്നവരോട് മനസ് തുറന്നു സംസാരിക്കുകയും വേണം. എന്നാൽ മാത്രമേ വീട് എങ്ങനെ ഏതു വിധത്തിൽ വേണം എന്ന് അവർക്കു മനസിലാവുകയുള്ളു. വീട് പണിഞ്ഞതിനു ശേഷം അബദ്ധം പറ്റി മാറ്റി പണിയുന്നത് ഇപ്പോൾ പതിവാണ് .

വീടിനെ സംബന്ധിച്ചുണ്ടാകുന്ന പല പിഴവുകളും കണ്‍സ്ട്രക്ഷന്‍ സമയത്തു തന്നെ ഒഴിവാക്കണം. എത്ര മുറികള്‍, ബെഡ് റൂം, ഹാള്‍, കിച്ചണ്‍ എത്ര വലുപ്പം വേണം, എത്ര അറ്റാച്ച്ഡ് ബാത്ത്റൂം ആവശ്യമുണ്ട് എന്നിങ്ങനെ ശ്രദ്ധിക്കണം. വീടിനു അടിക്കേണ്ടുന്ന പെയിന്റിന്റെ നിറം വരെ ഉറപ്പിക്കുകയാണ് എങ്കിൽ അതായിരിക്കും നല്ലതു. കാരണം അതോടുകൂടി വീടിന്റെ പണി തന്നെ തീരുകയാണ്.

വീടിനെ കുറിച്ചുള്ള ആദ്യഘട്ടത്തിൽ തന്നെ നല്ല ധാരണവേണം. വീടു പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലവും പ്ളോട്ടിന്‍റെ കിടപ്പ്, ആകൃതി എന്നിവ വളരെ പ്രധാനമാണ്. ദീര്‍ഘചതുരത്തില്‍, ചതുരത്തില്‍, കോണ്‍ ആകൃതിയില്‍ ഇങ്ങനെ പ്ളോട്ടിന്‍റെ ആകൃതിയും സ്ഥല വിസ്തീര്‍ണവും വീടിന്‍റെ ഘടനയെ ബാധിക്കും. കൂടാതെ പ്ളോട്ട് എങ്ങനെയുള്ള നിലമാണെന്നും പരിശോധിക്കണം. നിലത്തിന്‍റെ പ്രത്യേകതകള്‍ മനസിലാക്കാതെ വേണ്ടത്ര ഉറപ്പില്ലാത്ത തറകെട്ടി വീടു പണിത് കാറ്റിലോ മഴയിലോ തകര്‍ന്നുവീണ സംഭവങ്ങള്‍ അനവധിയാണ്. വീട് നിര്‍മ്മിക്കാനിരിക്കുന്ന പ്ളോട്ട് പാടമാണോ, ചതുപ്പുനിലമാണോ സാധാരണ പറമ്പാണോയെന്ന് പ്രത്യേകം പരിശോധിക്കണം എന്നാൽ മാത്രമേ വീടിന്റെ അടിത്തറ ഉറപ്പുള്ളതാക്കാൻ സാധിക്കുകയുള്ളൂ.