വീടുകൾക്ക് നൽകണം വലിയ ജനലുകൾ . ഗുണങ്ങൾ അനവധി

  • 2019-04-22 12:19:00

ഇന്ന് പൊതുവിലുള്ള ഒരു ധാരണയാണ് വലിയ ജനലുകൾ വീടുകൾക്ക് അരോചകമാണെന്നും ചെറിയ കുഞ്ഞൻ ജനലുകളാണ് വീടിന് നല്ലതെന്ന് . എന്നാൽ ഇത് തികച്ചും തെറ്റിദ്ധാരണയുടെ പുറത്തുള്ള തോന്നലാണ് . വീടിന് ഇന്ന് ഏറ്റവും അനുയോജ്യം വലിയ വാതിലുകൾ തന്നെയാണ് . ഇന്ന് പൊതുവെ കണ്ടുവരുന്ന പുതിയ ഡിസൈനിലുള്ള വീടുകളിലേറെയും വലിയ ജനലുകളാണ് ഉപയോഗിക്കുന്നത് . ഇതിലൂടെ നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത് . അവ എന്തെല്ലാമെന്ന് പരിചയപ്പെടാം .

ഇന്ന് വീടുകൾ നേരിടുന്ന വെളിച്ചക്കുറവ് എന്ന പ്രശ്നത്തിന് ശാശ്വതമായ പരിഹാരമാണ് വലിയ ജനലുകൾ . ഇത് വീട്ടിലെ വൈദുതി ബില്ലിലും വലിയ കുറവ് നമുക്ക് നേടിത്തരുന്നു. വൈദ്യുതി ബില്ലായി വര്ഷം നാം മുടക്കുന്ന വലിയ തുക ഇതിലൂടെ ലാഭിക്കാം . വലിയ ജനലുകൾ ഘടിപ്പിക്കുന്നതിലൂടെ വെളിച്ചത്തിനായി രാത്രി മാത്രം വൈദ്യുതി ലൈറ്റുകൾ പ്രകാശിപ്പിച്ചാൽ മതിയാകും .

മുറിക്കുള്ളിലെ വെളിച്ചം വീട്ടിലെ താമസക്കാരുടെ മൂഡിനെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ് . പ്രകാശം കുറവുള്ള മുറികളിൽ ഉള്ളവർ അലസ മനോഭാവം കാണിക്കുന്നതായാണ് കൂടുതൽ കണ്ടുവരുന്നത് . നല്ല വെളിച്ചമുള്ള മുറികളിൽ സാധാ പോസിറ്റീവ് ഊർജ്ജം ഉണ്ടായിരിക്കും . അംഗങ്ങളുടെ ഊര്‍ജം വര്‍ധിപ്പിക്കാനും മാനസിക പിരിമുറുക്കങ്ങള്‍ ഇല്ലാതിരിക്കാനും ഇത് സഹായിക്കും . അടച്ചമുറിക്കുള്ളിലെ ചൂടും ഇതിലെ ഒരു ഘടകമാണ് . ധാരാളം വായുവും വെളിച്ചവും ലഭിക്കുന്ന സാഹചര്യം ഉണ്ടായാൽ നമ്മുടെ ബുദ്ധി ശരിയായ രീതിയിൽ പ്രവർത്തിക്കും . അതുകൊണ്ട് ഓഫീസ് റൂമുകളോട് ചേർന്നും വലിയ ജനലുകൾ വെക്കുന്നത് വളരെ നല്ലതാണ് . ജോലിയില്‍ കാര്യക്ഷമത കൂടാനും ഇത് കാരണമാകും . ദിവസത്തിലേറെയും വീട്ടിനുള്ളില്‍ കഴിയുന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ വലിയ ജനലുകൾക്ക് നല്ല പങ്കാണ് ഉള്ളത് .