കിണറിന് സ്ഥാനം നോക്കുമ്പോൾ വാസ്തുവാണോ ആദ്യം നോക്കേണ്ടത്

  • 2019-04-22 14:44:50

പുകയില്ലാത്ത അടുപ്പുകൾ കേരളത്തിൽ കൂടിയതോടെ നഷ്ടപെട്ട മനോഹരമായ ഒരു കാഴ്ചയുണ്ട് . ചിമ്മിനികളുടെ മുകളിലൂടെ പൊങ്ങുന്ന പുക ആകാശത്തേക്ക് പറക്കുന്ന ആ ദൃശ്യം ഇന്ന് നമുക്ക് അന്യമാണ് . പാചകവാതക കണക്ഷനുകള്‍ സാര്‍വത്രികമായതോടെ അല്പം പുകപോലും വരാന്തയിലേക്കോ മറ്റുമുറികളിലേക്കോ കടന്നുവരാറില്ല . ഈ ശാസ്ത്രീയമാറ്റമാണ് കാറ്റിന്റെ ഗതിക്കനുസരിച്ച് കിഴക്ക്-വടക്കേ മൂലയില്‍ അടുക്കളയുടെ സ്ഥാനം നിശ്ചയിച്ച കേരളീയ വാസ്തുവിദ്യയുടെ അടിത്തറ . ഇതുപോലെ പല കാര്യങ്ങളിലും ഇന്ന് മാറ്റത്തിന്റെ കാറ്റുവീശുന്നുണ്ട് . അത്തരത്തിൽ ഏറെ ശ്രദ്ധ വേണ്ട ഒരു സ്ഥാനമാണ് വീട്ടിലെ കിണറുകളുടേത് . വീടുകളിൽ കിണർ എന്നത് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണല്ലോ . കിണറിന്റെ സ്ഥാനത്തെ കുറിച്ച് കൂടുതൽ അറിയാം .

വാസ്തുവിൽ കിണറിന് കൃത്യമായ സ്ഥാനം നിശ്ചയിച്ചിട്ടുണ്ട് . വീടിന്റെ നേരെ മുന്‍വശത്തോ , തെക്ക്-പടിഞ്ഞാറു ഭാഗത്തോ കിണർ പാടില്ല എന്നാണ് വാസ്തു പറയുന്നത് . ഇത് തെറ്റിക്കുഴിക്കുന്ന പല കിണറുകളും വാസ്റ്റിഹ് ആചാര്യന്മാരുടെ വാക്കുകേട്ട് മൂടുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട് . കുടിവെള്ളം ലഭിക്കേണ്ട കിണര്‍ വീട്ടിലെ പ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്ന് പറയുന്നത് തന്നെ ശരിയല്ല . 'കിണറെവിടെയായാലും വെള്ളം നന്നായാല്‍ മതി' എന്നതാവണം കിണറിന്റെ സ്ഥാനത്തെപ്പറ്റി ചിന്തിക്കുമ്പോൾ നാം ഓർക്കേണ്ട കാര്യം . വളരെ കുറച്ച് അളവിൽ മാത്രം ഭൂമി സ്വന്തമായി ഉള്ള ഒരാൾക്ക് ഈ നിയമങ്ങൾ എങ്ങിനെ പാലിക്കാൻ സാധിക്കും ? അടുക്കളകള്‍ പണ്ടുകാലത്ത് കിഴക്ക്-വടക്ക് ഭാഗത്തായി സ്ഥിതി ചെയ്തിരുന്നതിലാവണം വാസ്തു കിണറിനും അതിനോട് അടുത്ത സ്ഥാനം നൽകിയത് . കുട്ടികളുടെ കളിസ്ഥലം തെക്കുഭാഗത്തായതിനാൽ അവിടെ കിണർ കുഴിച്ചാൽ കുട്ടികൾക്ക് ദോഷമാണെന്നും വാസ്തു അനുശാസിച്ചു . ഇന്നത്തെകാലത്ത് കിണറിന് സ്ഥാനം നോക്കുമ്പോൾ രണ്ടു കാര്യങ്ങളെ പരിഗണിക്കേണ്ടതുള്ളൂ. ഒന്ന് സെപ്റ്റിക് ടാങ്കിനെയും അടുത്തത് സ്വീവേജ് ടാങ്കിനെയുമാണ്. അല്ലാതെ വാസ്തുവിനെയല്ല .