കടും നിറങ്ങൾക്കും വമ്പന്മാർക്കും വിട ...ഫർണിച്ചറിൽ പ്രിയം ഇളം കുഞ്ഞന്മാരോട്

  • 2019-04-23 01:00:02

വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ വാങ്ങുമ്പോൾ വെറും ഭംഗി മാത്രം നോക്കിയാൽ പോരാ . അവക്കൊപ്പം ഉപയോഗം, സൗകര്യം എന്നിവയും പരിഗണിക്കണം . വലിയ രീതിയിൽ പ്രചാരം നേടിയ ഫർണിച്ചർ ഉത്പ്പന്നങ്ങൾ മരംകൊണ്ട് നിർമ്മിച്ചവ ആയിരുന്നു . എന്നാൽ ഇന്ന് ആ രീതിയിൽ നിന്നും ആളുകൾ മാറിചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു . മെറ്റല്‍, ഗ്ലാസ് ഗൃഹോപകരണങ്ങളാണ് ഇന്ന് വിപണിയിലെ താരങ്ങൾ . ബ്രാസ് ഗോള്‍ഡ്, കോപ്പര്‍ എന്നിവ കൊണ്ടുള്ള കാലുകളും ഗ്ലാസ് ഉപയോഗിച്ചുള്ള ടേബിള്‍ ടോപ്പും ഇന്ന് ഏറെ പ്രിയമേറിയ സെലക്ഷനുകളിൽ ചിലതാണ് . ഇവ കൂടാതെ മരത്തിന്റെ കാലുകളും ഗ്രാനൈറ്റ് പോലുള്ള കല്ലുകളുടെ ടേബിള്‍ ടോപ്പുമുള്ള കോഫി ടേബിള്‍, ടീ ടേബിള്‍, ടീപ്പോയ് തുഴടങ്ങിയവയും ചൂടപ്പം പോലെ മാർക്കറ്റിൽ വിട്ടുപോകുന്നുണ്ട് .


ഫര്ണിച്ചറുകളുടെ നിറങ്ങൾക്കും ഉണ്ട് വലിയ അളവിൽ പ്രാധാന്യം . പണ്ട് കടും നിറങ്ങളോടായിരുന്നു ഉപഭോക്താക്കൾക്ക് പ്രിയം എങ്കിൽ കടുംനിറങ്ങള്‍ പാടേ ഔട്ടായ വിപണികളാണ് ഇന്നുളളത് . നേര്‍ത്ത നിറങ്ങളിലുള്ള തേക്ക്, ഓക്ക്, ലൈറ്റ് വാള്‍നട്ട് തുടങ്ങിയവയോടാണ് ഇന്നത്തെ ജനങ്ങൾക്ക് പ്രിയം . ഊണുമുറിയിലും സ്വീകരണ മുറിയിലും പണ്ട് നിരവധി വലിയ ഫര്ണിച്ചറുകളുടെ സാന്നിധ്യം ഉണ്ടായിരുന്നു . എന്നാൽ ഇന്ന് അതും ഇല്ലാതായി . ഒതുങ്ങിക്കിടക്കുന്ന ഫർണിച്ചറുകൾ ആളുകൾക്ക് പ്രിയപ്പെവട്ടവയായി മാറി. ഫര്ണിച്ചറുകളുടെ ചതുരത്തിലും ദീര്‍ഘ ചതുരത്തിലുമുള്ള കാലുകള്‍ക്കും ആവശ്യക്കാർ കുറഞ്ഞു .
ഉരുണ്ട, കോണിക്കല്‍ പോയിന്റഡ് വുഡന്‍ കാലുകളാണ് ഇന്നത്തെ ട്രെൻഡ് . നാലു വശത്തേക്കും വിടര്‍ന്നു നില്‍ക്കുന്ന ഫ്‌ളെയേര്‍ഡ് കാലുകൾക്കും ആവശ്യക്കാർ ഏറെയാണ് .