റിയൽ എസ്റ്റേറ്റ് അന്വേഷണവും ഗൂഗിളും

  • 2019-04-23 01:00:02

റിയൽ എസ്റ്റേറ്റിലെ വാർത്തകൾ എപ്പോഴും മാറി മറിഞ്ഞു കൊണ്ടിരിക്കും , വസ്തു വാങ്ങുന്നതിനുള്ള സമയം ചിലപ്പോൾ അനുകൂലം ആണെന്നും ചിലപ്പോൾ പ്രതികൂലം ആണെന്നും. ഗൂഗിൾ നോക്കി വീട് തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. മുൻകാലങ്ങളിൽ ഗൂഗിളിൽ നോക്കി വീട് ഉള്ള സ്ഥലം മാത്രം ആയിരുന്നു കണ്ടുപിടിച്ചു കൊണ്ടിരുന്നത്.

ഈ കാലഘട്ടത്തിൽ വീട് തിരഞ്ഞെടുക്കുമ്പോൾ നമ്മളുടെ താല്പര്യം , മുൻഗണന , എന്നിവയ്ക്കാണ് മുൻ‌തൂക്കം. ഒരു വ്യക്തി വീട് തിരഞ്ഞെടുക്കാൻ സെർച്ച് എൻജിൻ ഉപയോഗിക്കുമ്പോൾ അവരുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന രീതിയിൽ ആണ് മിക്ക റിയൽ എസ്റ്റേറ്റ് അന്വേഷണങ്ങളും ഉള്ളത് . ഉദാഹരണത്തിന് ഞാൻ ഒരു വീട് അന്വേഷിക്കുകയാണ് എങ്കിൽ തീർച്ചയായും ഗൂഗിളിനെ ആശ്രയിച്ചിരിക്കും. ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ കിട്ടുന്ന പല വെബ്‌സൈറ്റിലൂടെയാണ് വീട് കണ്ടെത്താൻ ശ്രമിക്കുന്നത്. നമുക്ക് വേണ്ടുന്ന ലൊക്കേഷൻ, വില , മറ്റു സൗകര്യങ്ങൾ എല്ലാ കൃത്യമായി അറിയത്തക്ക വിധത്തിലാണ് മിക്ക വെബ്സൈറ്റുകളും അവരുടെ ലിസ്റ്റിംഗുകൾ ക്രമീകരിച്ചിരിക്കുന്നത്.ഇത്തരത്തിൽ ശ്രമിക്കുമ്പോൾ അവയുടെ വസ്തുത കൃത്യമായിരിക്കും എന്ന് ഉറപ്പു വരുത്തേണ്ടത് നമ്മളുടെ ഉത്തരവാദിത്തം ആണ്.