സിംഹാസനം മുതൽ ഗിറ്റാർ വരെ ... ടോയ്‌ലറ്റ് ഡിസൈനുകളിലെ വൈവിധ്യങ്ങൾ

  • 2019-04-23 01:00:02

ഒരു വീട് പണിയുമ്പോൾ ഏറ്റവുമധികം വ്യത്യസ്തതകൾ അതിൽ കൊണ്ടുവരാൻ ഇഷ്ടമുള്ളവരാണ് നാം എല്ലാവരും . ഇതിനായി ഡ്രോയിങ് റൂം , ലിവിങ് റൂം തുടങ്ങിയവയൊക്കെ നാം മോഡിയാക്കാറുണ്ട് . ഇന്ന് ഇതാ ടോയ്‌ലെറ്റുകളിലേക്കും ആ വ്യത്യസ്തത കടന്നുവന്നിരിക്കുകയാണ് . കുട്ടികൾക്ക് ഇണങ്ങുന്നവയും , 3 ഡി ആകൃഷ്‌ണതയുള്ളവയുമെല്ലാം അതിനകത്ത് ഉണ്ട് . അത്തരത്തിൽ ചില ടോയ്‌ലെറ്റ് ട്രെൻഡുകൾ ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് . അക്കൂട്ടത്തില്‍ രസകരമായ ഒരെണ്ണം ഒറ്റനോട്ടത്തിൽ കണ്ടാൽ ഗിറ്റാർ ആണെന്ന് തോന്നുന്ന ഒരു ടോയ്‌ലറ്റ് ഡിസൈൻ ആണ് . ഉപയോഗിച്ചുകഴിഞ്ഞാൽ ഈണമേറുന്ന സംഗീതം ഇത് പുറപ്പെടുവിക്കും . ഏറെ ആളുകളെ ആകർഷിച്ച ഡിസൈൻ മറ്റൊന്നാണ് . അതൊരു സ്വർണ്ണ സിംഹാസനമാണ് . ഇരുവശങ്ങളിലും സിംഹത്തലകള്‍ നല്‍കിയിട്ടുള്ള ഈ സിംഹാസന൦ ടോയ്‌ലെറ്റാക്കി ഉപയോഗിച്ച് ആർഭാടം കാണിക്കാം .

ടോയ്‌ലറ്റ് ഡിസൈനറുകളിൽ ഏറെ ശ്രദ്ധേയമായ ഒന്ന് മീറ്റിങ് റൂമിനു സമാനമായി ധാരാളം കസേരകള്‍ ഇട്ടിരിക്കുന്നതിന്റെ വശത്തായി സെറ്റ് ചെയ്തിട്ടുള്ള ടോയ്‌ലറ്റാണ്. ഇല്യൂഷൻ തോന്നിപ്പിക്കുന്ന ഡിസൈനുകൾക്കും ആവശ്യക്കാർ നിരവധിയാണ് . ടോയ്‌ലറ്റ് സീറ്റിലും ടോപ്പിലുമൊക്കെ വെള്ളം തെറിച്ചു കിടക്കുന്ന പ്രതീതി ഇവ ഉളവാക്കുന്നു . കുട്ടികൾക്കായി ക്‌ളാസ്സ്‌റൂമിലെ സ്റ്റഡി അരയ്ക്ക് അപ്പുറത് ഒരു മറയിൽ നിറങ്ങൾകൊണ്ട് സമ്പന്നമായ ടോയ്ലറ്റുകളും ഇന്നേറെയാണ് . സ്വകാര്യത ഇല്ലാതാക്കുവനായി ഗ്ലാസ് ഡോർ ഘടിപ്പിച്ചവക്കും ആവശ്യക്കാർ ഏറെയാണ് . ഇത്രത്തോളം വൈവിധ്യങ്ങള്‍ ടോയ്‌ലറ്റുകളില്‍ ഉണ്ടെന്ന ഞെട്ടലിലാണ് കാഴ്ചക്കാർ .