മുറിയുടെ വലിപ്പത്തിൽ ഫർണീച്ചറുകളുടെ പങ്ക്

  • 2019-04-24 14:44:32

മുറികളുടെ വലുപ്പക്കുറവ് പലരെയും അലട്ടുന്ന വലിയ പ്രശ്നമാണ് . വീട് നിർമ്മിക്കുന്ന ഘട്ടത്തിലാണ് മുറിയുടെ വലിപ്പം എത്ര വേണം ? അവിടെ കട്ടിൽ ഏത് സ്ഥാനത്ത് ഇടണമെന്നൊക്കെയുള്ള ധാരണയുണ്ടാകണം . അത്തരത്തിലുള്ള ധാരണകൾ ഉണ്ടാകാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പരിശോധിക്കാം . കട്ടില്‍, സ്റ്റഡി ടേബിള്‍, സിറ്റിങ് സ്‌പേസ് എന്നിവക്കെല്ലാം ആവശ്യമായ സ്ഥലം മുറിയിൽ ഉണ്ടോ എന്ന് വേണം ആദ്യം പരിശോധിക്കാൻ . മുറിയുടെ വലിപ്പത്തിന് അനുസരിച്ചുവേണം വാതിലിന്റെ വലിപ്പം കണക്കാക്കാൻ . ബെഡ്‌റൂമിലേക്കു കടക്കുന്ന വാതിലിന്റെ വലിപ്പവും ഇതിനോട് ബന്ധപ്പെട്ടാണിരിക്കുന്നത് . മുറിയിലെ മറ്റുവാതിലുകളായ ഡ്രസ്സിങ് റൂമിലേക്കുള്ള വാതില്‍ ടോയ്‌ലറ്റിലേക്കുള്ള വാതില്‍ എന്നിവ തിരഞ്ഞെടുക്കുന്ന സമയത്തും മേൽപ്പറഞ്ഞ ഓരോ ഘടകങ്ങളും പരിശോധിക്കേണ്ടതുണ്ട് .

കിഴക്കുവശത്തോ തെക്കു വശത്തോ തല വെച്ചാണ് കേരളത്തിൽ ഉള്ളവർ സാധാരണ കിടക്കാറുള്ളത് . അതുകൊണ്ട് മുറി പണിയുന്ന സമയത്ത് ആ ഘടകംകൂടി പരിഗണിക്കേണ്ടതായുണ്ട് . മുറിയിൽ ജനലുകൾ വെക്കുന്ന സമയത്തും ഇതേ ഘടകങ്ങളുടെ സ്വാധീനം പരിഗണിക്കേണ്ടതുണ്ട് . മുറിയുണ്ടാക്കി ഫർണിച്ചർ തിരഞ്ഞെടുക്കുന്ന രീതിയും ശരിയല്ല . ഫർണിച്ചർ ലേ ഔട്ട് മനസ്സിൽവച്ചുകൊണ്ട് വേണം മുറിയുടെ നിര്മാണത്തിലേക്ക് കടക്കാൻ . മുറികൾക്കിടയിലുള്ള വേര്തിരിവിനും സ്ഥലപരിമിതിയുടെ പ്രശ്നത്തിൽ വലിയ പങ്കുണ്ട് . അതുകൊണ്ട് വീട്ടിലെ ഓരോ മുറികൾക്കും കൃത്യമായ വേർതിരിവിനുള്ള സ്ഥലം ആദ്യമേ കണക്കാക്കി നിർമ്മാണ സമയത്ത് നൽകേണ്ടത് അത്യാവശ്യമാണ് .