ഫ്രിഡ്ജിനെ എപ്പോഴും ആശ്രയിക്കരുതേ....

  • 2019-04-24 15:12:33

ഫ്രിഡ്ജ് ഇപ്പോൾ ഒഴിച്ച് കൂടാനാകത്ത ഒരു ഉപകരണമാണ് വീട്ടിൽ. ഫ്രിഡ്ജ് ഇല്ലാത്ത വീട് ഇപ്പോൾ നമ്മുടെ നാട്ടിൽ എല്ലാ എന്ന് തന്നെ പറയാം.ഫ്രിഡ്ജ് ഉണ്ടെന്നുള്ള കാരണം കൊണ്ട് തന്നെ കൂടുതൽ സാധനം വീട്ടിൽ വാങ്ങുകയും ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുകയും ആണ് ചെയ്യുന്നത്.അതുപോലെ തന്നെ ബാക്കി വരുന്ന ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുവാൻ ശ്രമിക്കുകയും ചെയ്യും. മീനും മുട്ടയും ഇറച്ചിയുമെല്ലാം ഫ്രിഡ്ജിൽ വളരെ കാലം സൂക്ഷിക്കാൻ പറ്റും എന്നാണ് മിക്കവരുടെയും ധാരണ. എന്നാൽ ആ ധാരണ തെറ്റാണ്.ഇറച്ചിയും മീനുമെല്ലാം മാസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഗുണത്തേക്കാൾ ദോഷം ആണ് ഉളവാക്കുന്നത്. ഒരു സമയം കഴിഞ്ഞു കഴിഞ്ഞാൽ രാസമാറ്റം സംഭവിച്ചു ഭക്ഷ്യ വിഷബാധയ്ക്ക് വരെ ഇടയാകുന്നു. അത്തരത്തിൽ ബാക്റ്റീരിയകൾ വളരുകയും ചെയ്യുന്നു

കോഴിയിറച്ചി നാല് ദിവസം വരെയും റെഡ് മീറ്റ്, പന്നിയിറച്ചി എന്നിവ ഒരു ആഴ്ചവരെ കേടുകൂടാതെ ഇരിക്കും. ഫ്രോസണ്‍ മീറ്റ് നാല് മാസവും ഫ്രീസ് ചെയ്ത റെഡ് മീറ്റ് നാല് മാസം മുതല്‍ ഒരു വര്‍ഷം വരെയും കേടാകാതിരിക്കും. മുട്ട 34 ആഴ്ചയാണ് കേടുകൂടാതെ ഇരിക്കുക. പുഴുങ്ങിയ മുട്ട ഒരാഴ്ച വരെയും വയ്ക്കാം. കഴിവതും എയര്‍ ടൈറ്റ് ആയിട്ടുളള പാത്രങ്ങളില്‍ വേണം ഇറച്ചിയും മീനുമെല്ലാം സൂക്ഷിക്കാന്‍. ഫ്രിഡ്ജില്‍ നിന്നും പുറത്തെടുത്തയുടനെ പാകം ചെയ്യരുത്. അല്‍പ്പസമയം കഴിഞ്ഞ് തണുപ്പ് മാറിയശേഷം മാത്രമേ പാകം ചെയ്യാന്‍ പാടുളളു.മത്സ്യം മൂന്നോ നാലോ ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. ഞണ്ട് ,കക്ക തുടങ്ങിയ തോടോടുകൂടിയ മത്സ്യങ്ങള്‍ ഒരു ദിവസം വരെ മാത്രമേ ഫ്രിഡ്ജില്‍ സൂക്ഷിക്കാൻ പാടുള്ളൂ..