ലോഗൂം ലൈഫ് സ്റ്റൈൽ പിന്തുടർന്നാലോ...

  • 2019-04-25 17:16:50

എന്താണ് ‘ലോഗൂം ലൈഫ് സ്റ്റൈൽ എന്ന് ആലോച്ചിച്ചു നോക്കിയിട്ടുണ്ടോ.. വിവിധ തരത്തിലുള്ള ലൈഫ് സ്റ്റൈലുകൾ നമ്മൾ ദിനം പ്രതി കാണാറുണ്ട്. വളരെ തിരക്കുള്ള ഒരു ജീവിതത്തിൽ ആണ് ഈ വാക്കുകളുടെ പ്രാധാന്യം മനസിലാക്കപ്പെടുന്നത്. ജീവിതവും തൊഴിലും ബാലൻസ് ചെയ്യാൻ വേണ്ടി ഓടുന്നവർക് വേണ്ടിയുള്ളതാണ് . ആവശ്യമുള്ള അത്രയും എന്നാണ് ‘ലോഗൂം എന്ന വാക്കിന്റെ അർഥം.സ്വീഡിഷ് ജനതയുടെ ജീവിതത്തോടുള്ള സമീപനം തന്നെയാണ് സൂചിപ്പിക്കുന്നത്.

പിശുക്ക് കാണിക്കാതെ ആവശ്യമുള്ള അത്രയും ചിലവാക്കുക എന്നാണ് അർഥം. അതായതു ആവശ്യമുള്ളത് മാത്രം കൈവശം വയ്ക്കുക. ഒരു കാര്യത്തിനും അധികം ചെലവ് ചെയ്യാതിരിക്കരുത്. ജീവിതത്തിൽ ബാലൻസ് കൊണ്ട് വരുക എന്നാണ് പ്രധാന ഉദ്ദേശം.

വിവിധ കാര്യങ്ങളിൽ ‘ലോഗൂം’ അപ്ലൈ ചെയ്യാൻ സാധിക്കും. എല്ലാ കാര്യത്തിലും മിതത്വം ഉണ്ടാകണം എന്നാണ് പ്രധാനവും ശ്രദ്ധിക്കേണ്ടത്. സ്വീഡനിൽ സന്തുഷ്ടമായ ജീവിതം നയിക്കുന്നവർ ഈ ജീവിത രീതി പിന്തുടരുന്നവരാണ്. തൊഴിൽ മേഖലയിൽ നടപ്പിലാക്കാൻ സാധിക്കുന്ന രീതിയാണ് ഇത്. വർക്ക്-ലൈഫ് ബാലൻസ് എന്നത് അവർക്ക് കുട്ടിക്കളിയല്ല. മാത്രമല്ല ഓവർടൈം ജോലിയെ അവർ പ്രോത്സാഹിപ്പിക്കാറുമില്ല.

ചെയ്യുന്ന ജോലിയിലും ‘ലോഗൂം’ അപ്ലൈ ചെയ്യുകയാണെകിൽ നിർദിഷ്ട സമയത്തിനുളളിൽ അത് പൂർത്തിയാക്കാൻ സാധിക്കും.നിശ്‌ചയിച്ച സമയത്തിനകം ജോലി തീർന്നാൽ ബോസും ഹാപ്പി, സ്റ്റാഫും ഹാപ്പി.