ഇമ്പമാർന്ന കുടുംബത്തിന് വേണ്ടി

  • 2019-04-26 13:15:39

കുടുംബം ഏവർക്കും പ്രിയപ്പെട്ടതാണ് . കൂടുമ്പോൾ ഇമ്പമുള്ളതു എന്നാണ് കുടുംബം അർത്ഥമാക്കുന്നത്. ഒരു മെഷീൻ പ്രവർത്തിക്കുന്നത് പോലെ ഒരു പ്രത്യേക രീതിയിൽ പ്രവർത്തിച്ചാൽ മാത്രമേ കുടുംബം മനോഹരമാവുകയുള്ളു, ഇല്ലെങ്കിൽ ഏറ്റവും മോശമായ കാര്യം കുടുംബം ആവുകയും ചെയ്യും.

പരസ്പരം ആശ്രയിച്ചു കഴിയുന്ന ഒന്നാണ് കുടുംബം എന്നാണ് മിക്കവാറും കരുതുന്നത്. എന്നാൽ അത് ആശ്രയത്വം അല്ല പരസ്പരം ഉള്ള ഒരു കൂട്ട് കെട്ടാണ്. ഒരേ ദിശയിൽ ഒരേ മനസോടെ പോകുമ്പോൾ മാത്രമേ പാർട്ണർഷിപ്‌ എന്ന കാര്യം പ്രസക്തമാകുന്നുള്ളു. രണ്ടുപേരും പരസ്പരം സൗഖ്യത്തെ കുറിച്ച് ചിന്തിച്ചാൽ മാത്രമാണ് കുടുംബം അർത്ഥവക്താവുന്നുള്ളു.

കുടുംബത്തിലെ ഓരോ കാര്യം ചെയ്യുന്നതും ബാധ്യത അല്ലെങ്കിൽ കടമ എന്ന നിലയിൽ ആയിരിക്കരുത് പകരം അതൊരു സ്നേഹബന്ധത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം. ജോലിയോ, മറ്റുള്ള ചിന്താ ഗതിയോ എന്തുമാകട്ടെ പരസ്പര ബഹുമാനത്തോടെ ഒരുമിച്ചു നിന്നാൽ മാത്രം മതിയാകും. പരസ്പരം ഏറ്റവും മികച്ചത് പങ്കു വയ്ക്കുമ്പോൾ കുടുംബം ഇമ്പമാർന്നതാകുന്നു.