വീട്ടിലെ ടൂത്ത് പേസ്റ്റ് ഇങ്ങനെയൊക്കെ ഉപയോഗിക്കാം

  • 2019-04-26 13:49:30

വീട്ടിൽ ആൾ താമസം ഉണ്ടെങ്കിൽ തീർച്ചയായും വേണ്ടിയിരിക്കേണ്ടുന്ന ഒരു സാധനം ആണ് ടൂത്ത് പേസ്റ്റ് . ടൂത്ത് പേസ്റ്റ് ഇല്ലാത്ത ഒരു അവസ്ഥ ആലോചിച്ചു നോക്കി നോക്കൂ. പല്ലു തെക്കൻ ആണ് ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതെങ്കിലും വേറെയും പലകാര്യങ്ങള്കും ടൂത്ത് പേസ്റ്റ്
ഉപയോഗിക്കാൻ സാധിക്കും.

  • നിങ്ങളുടെ മോതിരത്തിന്റെ തിളക്കം നഷ്ടപ്പെട്ടോ, അത് വജ്ര മോതിരം ആയാലും സ്വർണ മോതിരം ആയാലും തിളക്കം വീണ്ടു കിട്ടാൻ ടൂത്ത് പേസ്റ്റ് ആണ് മറ്റു ക്ലീനറുകളെക്കാൾ അത്യുത്തമം.
  • കണ്ണാടിയിലെ മങ്ങൽ മാറ്റുവാനായി അല്പം ടൂത്ത് പേസ്റ്റ് എടുത്തു കണ്ണടയുടെ ചില്ലുകളിൽ തിരുമ്മിയാൽ മതി. ക്രിസ്റ്റൽ ക്ലിയർ വിഷനാണ് ലഭിക്കുക.
  • സോപ്പ് ഉപയോഗിച്ച് തുണിയിലെ കറ കളയാൻ സാധിക്കുന്നില്ലെങ്കിൽ കുറച്ചു ടൂത്തപേസ്റ്റ് ഉപയോഗിച്ച് കറയുള്ള ഭാഗത്തു നന്നായി തിരുമ്മിയാല് മതി. പക്ഷെ വൈറ്റനിംഗ് ടൂത്തപേസ്റ്റ് ആണെങ്കിൽ കളർ വസ്ത്രങ്ങളിൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം .
  • ചൂടുള്ള പാത്രം ഡൈനിങ്ങ് ടേബിളിൽ വയ്ക്കുമ്പോൾ ഉണ്ടാകുന്ന വെള്ള നിറത്തിലുള്ള വലയം നീക്കുന്നതിന് ടൂത്ത് പേസ്റ്റ് ഉത്തമം ആണ്. ടവ്വലിൽ ടൂത്ത് പേസ്റ്റ് കൊണ്ട് ഉരച്ചു വെള്ള വലയം മായ്ക്കാൻ സാധിക്കും.
  • സിഡിയിൽ ഉണ്ടാകുന്ന സ്‌ക്രാച്ചുകള്‍ കളയുന്നതിനും ടൂത്ത് പേസ്റ്റ് ഉത്തമം ആണ്. ചെറിയ സ്‌ക്രാച്ചുകള്‍ക്കു മാത്രമേ ഉപയോഗിക്കാവൂ. കൂടുതൽ തേച്ചാൽ വിപരീതഫലം ഉണ്ടാവുകയും ചെയ്യും. ചൂയിങ്കം കളയുന്നതിനും ടൂത്തപേസ്റ്റ് ഉപയോഗിക്കുന്നു.