ഗൃഹോപകരണങ്ങളുടെ വില കൂടിയേക്കാം

  • 2019-04-26 14:11:25

ഇറക്കുമതി നികുതി ഉയരുമെന്ന് ഏകദേശം തീരുമാനം ആയ സ്ഥിതിക്ക് ഇനി മുതൽ എപ്പോൾ വേണമെങ്കിലും ഗൃഹോപകാരങ്ങളുടെ വില വർധന ഉണ്ടാകാനും ഇടയുണ്ട്. എയർ കണ്ടീഷണർ , മൈക്രോവേവ് ഓവൻ, റെഫ്രിജറേറ്റർ തുടങി എല്ലാ ഗൃഹോപകരണങ്ങൾക്കും വില വർദ്ധനവ് ഉണ്ടാകുമെന്നത് കുടുംബ ബഡ്ജറ്റിനെ തകരാറിൽ ആകുന്ന കാരണം ആയിരിക്കും.

കറന്റ് അക്കൗണ്ട് കമ്മി വർധിച്ചു വരുന്നതിനാലാണ് ഗൃഹോപകരണങ്ങളുടെ ഇറക്കുമതി നികുതി വർധിപ്പിക്കാൻ ഇടയാകുന്നത്. പലകാരണങ്ങളിൽ ആയി ഗൃഹോപകാരങ്ങളുടെ വില കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വർധിപ്പിച്ചിട്ടുണ്ട്. 8 % മുതൽ 12 % വരെ വർധനയാണ് ഉണ്ടായിട്ടുള്ളത് . നിർമാതാക്കളിൽ നിന്നും ഗൃഹോപകാരങ്ങളുടെ തീരുവ എടുത്തു കളയണമെന്നുള്ള സമ്മർദ്ദം കുറെ നാളായി സർക്കാരിനുണ്ട് . എന്നാൽ ഇതിനൊരു തീരുമാനം ആയിട്ടില്ല.

ഗൃഹോപകരണങ്ങളുടെ വില വർധനവിൽ കേരള വിപണിയിൽ ആയിരിക്കും ചലനങ്ങൾ ഉണ്ടാവുക.നല്ല ചലനം ആയിരിക്കില്ല പ്രത്യാഘാതങ്ങൾ ആകുന്നതിനാണ് സാധ്യത. ഓണക്കാല വിപണിയോട് കൂടിയാണ് രാജ്യത്തെ ഉത്സവ വിപണി ഉണരുന്നത് എന്നുള്ളതാണ് പ്രധാന കാരണം. കേരളത്തിൽ ഓണക്കാല വിപണി ഉണരുന്നതിനോട് കൂടി ഓൺലൈനും ഷോറൂം വഴിയുള്ള വിപണനം ആണ് കൂടുന്നത്. ഇവയ്ക്കുമേലെയുള്ള ഉള്ള ഒരു തിരിച്ചടി ആകും ഇറക്കുമതി തീരുവയുടെ വർധന.