ടീ ബാഗ് അധികം ഉപയോഗിക്കുന്നവരാണോ നിങ്ങൾ

  • 2019-04-26 14:19:22

ഉന്മേഷം കൂട്ടുന്നതിനായി ചായയെ ആശ്രയിക്കുന്നവരാണ് കൂടുതലും. ചായ കുടിക്കുന്നതിനായി മാത്രം സമയം തിരഞ്ഞെടുക്കുന്നവരാണ് നമ്മൾ അത് ജോലി സമയത്തായാലും വിശ്രമ വേളയിൽ ആയാലും. യാത്രയിലും മീറ്റിംഗുകളിലും എല്ലാം ചായ തയ്യാറാക്കുന്നതിനായി ടീ ബാഗുകൾ ആണ് കൂടുതലും ആശ്രയിക്കുന്നത്.

ടീ ബാഗുകൾ എത്രത്തോളം പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നത് ആരും ശ്രദ്ധിക്കാറില്ല.യാത്രയിലും മീറ്റിംഗുകളിലും ഒഴിച്ച് കൂടാനാകാത്തതാണ് ടീ ബാഗുകൾ . ടീ ബാഗുകൾ ഒഴിച്ച് കൂടാനാകാത്തതിനാൽ അത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ആരും ശ്രദ്ധിക്കാറില്ല . കോഫി ഷോപ്പുകളിൽ കടുപ്പം കൂട്ടുന്നതിനും കുറക്കുന്നതിനും ടീ ബാഗുകൾ ലഭ്യമാണ് . യഥാർത്ഥത്തിൽ ടീ ബാഗ് അല്ല പ്രശ്‍നം. ടീ ബാഗിന്റെ നൂലുമായി ബന്ധിപ്പിച്ചു കാണുന്ന സ്റ്റാപ്ലേയർ പിന്നുകളാണ് അപകടം വരുത്തുന്നത്.

ടീ ബാഗുകൾ മുഖേനെ ചായ ഇടുമ്പോൾ പിന്നുകൾ ചായയിൽ വീഴുന്നതിനുള്ള സാധ്യത കൂടുതലാണ്.അത് മുഖേനെ ഈ പിന്നുകൾ വയറിൽ എത്തുന്നതിനുള്ള സാധ്യത കൂടുതൽ ആണ്. ടീ ബാഗുകൾ മാത്രമല്ല ചില ഭക്ഷണ സാധനങ്ങൾ പോലും സ്റ്റാപ്ലർ പിൻ മുഖേനെ കവർ ചെയ്യുമ്പോൾ അപകട സാധ്യത കൂടുന്നതിനും കാരണമാകുന്നുണ്ട്. പിന്നുകൾ വയറ്റിലെത്തിയാൽ രക്തസ്രാവം, മോൺവീക്കം, മോണയിൽ നിന്ന് ബ്ലീഡിംഗ് എന്നിവ ഉണ്ടാകുന്നു. പ്ലാസ്റ്റിക്‌ ഉപയോഗിച്ചു ഉണ്ടാകുന്ന ടീ ബാഗുകളിൽ ഫാറ്റലേറ്റ്‌ ഉള്ളതിനാൽ ജനന വൈകല്യങ്ങൾ പോലും ഉണ്ടാകാം.അത് പോലെ തന്നെയാണ് ഒരേ ടീ ബാഗ് കൊണ്ട് രണ്ടു തവണ ചായ ഉണ്ടാക്കാൻ ശ്രമിക്കുന്നതും. ചുരുക്കത്തിൽ ടീ ബാഗ് പരമാവധി ഒഴിവാക്കുന്നത് ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും രക്ഷ നേടാൻ സഹായിക്കും.