അടുക്കളയിൽ പൊള്ളലേൽക്കുമ്പോൾ നിസാരമാക്കേണ്ട...

  • 2019-04-26 14:49:30

അടുക്കള ജോലിക്കിടയിൽ പലപ്പോഴും പല അപകടങ്ങളിലും പെടാറുണ്ട്. ചിലപ്പോൾ പൊള്ളൽ , മറ്റു ചിലപ്പോൾ വേറെ എന്തെങ്കിലും പ്രശ്നങ്ങൾ. പക്ഷെ അത് നിസ്സാരമായി കാണുകയാണ് പലരും ചെയ്യുന്നത്. പക്ഷെ പൊള്ളൽ ഏറ്റാൽ അത്ര നിസാരമായി കണക്കാക്കരുത്. കൃത്യ സമയത്തു ചികിത്സ തേടിയില്ലെങ്കിൽ അത് ഗുരുതരമായി മാറാറുണ്ട്.

പൊള്ളൽ ഏൽക്കുമ്പോൾ നീറ്റലും വേദനയും കാണാറുണ്ട്. അത് കുറയ്ക്കാനായി പൊള്ളൽ ഏറ്റ ഭാഗത്തു തുടർച്ചയായി വെള്ളം ഒഴിക്കുകയാണ് വേണ്ടത്. പൊള്ളൽ ഏറ്റ ഭാഗത്തു പറ്റിപ്പിടിച്ചിരിക്കുന്ന തുണിയുടെയും മറ്റും ബാക്കി ഭാഗം ഉണ്ടെങ്കിൽ അത് ഇളക്കി കളയാൻ ശ്രമിക്കരുത്.പൊള്ളൽ ഉണ്ടായ ഭാഗത്തു ആന്റിസെപ്റ്റിക് ക്രീമുകൾ ഏതെങ്കിലും പുരട്ടുകയാണ് വേണ്ടത്. പൊള്ളലേറ്റിയ ഭാഗത്തു കുമിള ഉണ്ടെങ്കിൽ അത് പൊട്ടിച്ചു കളയാതെ നോക്കുക. പെട്ടെന്ന് തന്നെ ഉണങ്ങും എന്ന് കരുതി ബേക്കിംഗ് സോഡയോ മാവോ ഒന്നും പൊള്ളലിൽ പുരട്ടാതിരിക്കുക.

പൊള്ളൽ ഏറ്റ ഭാഗത്തു തുണി മുക്കി തുടച്ചാലും മതിയാകും. പേശിയിലെ താപം , വേദന എന്നിവ പരിഹരിക്കുന്നതിന് വേണ്ടിയാണു തുണി മുക്കി തുടച്ചു ഈർപ്പം ആക്കുന്നത്.