പക്ഷികളെ വീട്ടിൽ വളർത്തുമ്പോൾ ശ്രദ്ധിക്കണേ

  • 2019-04-27 10:05:54

വീട്ടിൽ പക്ഷികളെ വളർത്തുന്നവരാണോ നിങ്ങൾ .പക്ഷികളെ വാങ്ങുന്നതിനു മുൻപ് അവയെകുറിച്ചു വ്യക്തമായി മനസിലാക്കിയിട്ട് വേണം വാങ്ങാൻ. പക്ഷികളെ വാങ്ങുമ്പോൾ വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നാണോ എന്ന് പരിശോധിച്ചു ഉറപ്പു വരുത്തേണ്ടത് വാങ്ങുന്നവരുടെ ഉത്തരവാദിത്തം ആണ്.പുതുതായി വാങ്ങുന്ന പക്ഷികളെയും നേരത്തെ ഉണ്ടായിരുന്ന പക്ഷികളെയും തമ്മിൽ ഒരിക്കലും ഒരുമിച്ചു പാർപ്പിക്കരുത്.

രോഗ ബാധിത ഇല്ലാത്ത പക്ഷികൾ തന്നെ ആയിരിക്കണം പുതുതായി വാങ്ങുന്നത് എന്ന് ഉറപ്പു വരുത്തിയാൽ മാത്രം പോരാ , പക്ഷിക്ക് വെറ്റിനറി പരിശോധനയും നടത്തേണ്ടതാണ്. അമിതമായി വളരുന്ന ചിറകും നഖവും ചുണ്ടും മുറിച്ചു കളയണം. ആഹാരവും നല്ല പോഷകഗുണം ഉള്ളതാണ് എന്ന് ഉറപ്പു വരുത്തണം. ധാന്യവും ഇലക്കറികളൂം പഴങ്ങളും ആണ് നൽകേണ്ടത്.

കൂടൊരുക്കുമ്പോൾ വലിയ സ്റ്റീൽ കൂടു തന്നെ ആയിരിക്കണം . പക്ഷി ചിറകു വിരിച്ചു നിൽകുമ്പോൾ അതിന്റെ രണ്ടിരട്ടി സ്ഥലം നാലു വശത്തുമായി ഉണ്ടാകണം എന്ന് ശ്രദ്ധിക്കണം . പക്ഷിക്ക് ഇരിക്കാനായി കൂട്ടിൽ മരച്ചില്ലകൾ കരുതേണ്ടതാണ്. തീറ്റയും വെള്ളവും നല്ല വൃത്തിയാക്കി വച്ചിട്ടുള്ള സ്റ്റീൽ പാത്രങ്ങളിൽതന്നെ നൽകണം .നല്ല വായു സഞ്ചാരം ഉള്ള അന്തരീക്ഷ താപനിലയും ഈർപ്പവും ഹിതകരം ആയ രീതിയിൽ ആയിരിക്കണം വാസസ്ഥലം ഒരുക്കേണ്ടത്.

അടുക്കളയിൽ നിന്നും പുകയും മറ്റും അടിക്കുന്ന സ്ഥലത്തു പക്ഷികളെ വളർത്തരുത്. അടുക്കളയിലെ പുക, കാര്‍ബര്‍ മോണോക്‌സൈഡ്, പെയിൻ്റ്, പോളിഷ്, നെയില്‍ പോളിഷ്, വാര്‍ണീഷ് മണമുള്ള തിരികള്‍ തുടങ്ങിയവ പക്ഷിക്ക് ദോഷകരം ആകുന്നവയാണ്.