കിച്ചനുകളിലെ വിവിധ മോഡലുകൾ...

  • 2019-04-27 10:29:38

കഴിഞ്ഞ കുറച്ചു കാലങ്ങളായി എല്ലാ വീട്ടമ്മമാരുടെയും ഇഷ്ടം മോഡുലാർ കിച്ചണുകളോടാണ്. വീടിന്റെ ഇന്റീരിയറിനോളം തന്നെ പ്രാധാന്യം കിച്ചണുകൾക്കും നൽകാറുണ്ട്. പലതരത്തിലുള്ള കിച്ചൻ ഡിസൈനുകളുണ്ട്. വീട്ടമ്മമാരുടെ ഇഷ്ടത്തിനനുസരിച്ചു തിരഞ്ഞെടുക്കാൻ കഴിയും.

വൺ വാൾ കിച്ചൻ

ചെറിയ സ്‌ക്വയർ ഫീറ്റിലുള്ളതും കുറഞ്ഞ ബഡ്ജറ്റ് ആഗ്രഹിക്കുന്നവർക്കും അനുയോജ്യമായ ഡിസൈൻ ആണിത്. ഏതെങ്കിലും ഒരു ചുമരിൽ മാത്രമേ കൗണ്ടർ ഉണ്ടാകുകയുള്ളൂ. സിങ്കും ഫ്രിഡ്ജും കിച്ചന്‍ കൗണ്ടറും ഒരേ നിരയില്‍ സ്ഥാനം പിടിക്കുന്ന തരത്തില്‍ ചെറിയ സ്പേസില്‍ ഒരുക്കാവുന്ന ശൈലി സ്ട്രെയിറ്റ് ലൈന്‍ കിച്ചന്‍ എന്നും അറിയപ്പെടുന്നു.

എൽ ഷേപ്പ് കിച്ചൻ

 

ചെറിയതും മീഡിയം സൈസിൽ ഉള്ളതുമായ വീടുകളിൽ എൽ ഷേപ്പിൽ കൗണ്ടറുകൾ ചെയ്യുന്ന ശൈലി. ഒരു കൗണ്ടര്‍ടോപ്പില്‍ സിങ്കും കിച്ചന്‍ കൗണ്ടറും സെറ്റ് ചെയ്താല്‍ രണ്ടാമത്തെ കൗണ്ടര്‍ടോപ്പില്‍ ഫ്രിഡ്ജിന് സ്ഥാനം നൽകാം.

യു ഷേപ്പ് കിച്ചൻ

രണ്ട് പാരലൽ ചുമരുകളും ഇവയെ സംബന്ധിക്കുന്ന ചുമരിനെയും ചേർത്ത് മൂന്നു വശം കൗണ്ടർ ഉള്ള കിച്ചൻ. അടുക്കളയിലെ സ്ഥലം കൂടിയാലും കുറഞ്ഞാലും ഈ ഡിസൈൻ അനുയോജ്യമായിരിക്കും. സ്റ്റോറേജിനു വേണ്ടത്ര സ്ഥലം, ഒരേ സമയം ഒന്നില്‍കൂടുതല്‍ പേര്‍ക്ക് പാചകംചെയ്യാനുള്ള സൗകര്യം എന്നിവയാണിതിന്റെ പ്രത്യേകതകൾ.

ഐലൻ്റ് കിച്ചൻ

അടുക്കളയുടെ നടുവിൽ എല്ലാ ഭാഗത്തുനിന്നും ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ഹോബും ഹുഡും വെച്ച് ചെയ്യുന്നു. നല്ല വിസ്തൃതിയുള്ള അടുക്കളകള്‍ക്ക് യോജിക്കുന്നതാണ് ഈ ശൈലി. സ്റ്റൗ ഉള്‍പ്പെട്ട കിച്ചന്‍കൗണ്ടര്‍ അടുക്കളയുടെ മധ്യത്തായതിനാല്‍ ഇരുവശത്തുനിന്ന് പാചകം ചെയ്യാമെന്നതാണ് സവിശേഷത.

ഓപ്പൺ കിച്ചൻ

പാര്‍ട്ടീഷനുകളില്ലാതെ തികച്ചും ഓപണ്‍ ഫീല്‍ നല്‍കുന്ന കിച്ചനുകള്‍ ഇന്ന് ആധുനിക വീടുകളിലെ പ്രധാനപ്പെട്ട ഇടമാണ്. ഡൈനിംഗ് റൂമിെൻ്റയും കിച്ചെൻ്റയും ഇടയിൽ വരുന്ന ചുമർ ഒഴിവാക്കി അവിടെ ബ്രെക്ഫാസ്റ് ടേബിൾ വെച്ച് ചെയ്യുന്നു. ഈ തുറന്ന അടുക്കള അകത്തളത്തിന് യൂറോപ്യൻ സ്റ്റൈൽ നൽകുന്നു. വീടിെൻ്റ വലുപ്പം നന്നായി തോന്നിക്കാനും നല്ലത്