ഭവന വായ്പയുടെ പലിശനിരക്കിൽ ആശങ്കപ്പെടേണ്ട

  • 2019-04-27 10:33:11

ഭവനവായ്പയുടെ പലിശ നിരക്ക് എങ്ങനെയൊക്കെ കുറയ്ക്കാം എന്നത് എടുക്കുന്നവർ ആലോചിച്ചിട്ട് കാര്യമില്ല, കാരണം പ്രതിമാസ തിരിച്ചടവിൽ നമുക്കൊന്നും ചെയ്യാൻ സാധിക്കില്ല.ഓരോ മാസവും കൂടിയ തുക അടയ്ക്കുമ്പോൾ മൊത്തം തിരിച്ചടവ് ക്രമാതീതമായി കൂടുക തന്നെ ചെയ്യും.

ഇ എം ഐ ഉയര്‍ത്തുകയാണെങ്കില്‍ തിരിച്ചടവ് കുറച്ചൊക്കെ പരിഹരിക്കാനാകും.പലിശ നിരക്കുകള്‍ ഉയരുമ്പോള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. ഉയര്‍ന്ന നിരക്കുകള്‍ എപ്പോഴും നിലനില്‍ക്കുമെന്ന് കരുതേണ്ടതില്ല. നിരക്കുകള്‍ വന്‍തോതില്‍ ഉയരുന്നതും താഴുന്നതുമൊക്കെ സാധാരണമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഭവനവായ്പയുടെ പലിശ 13 ശതമാനം വരെ ഉയരുകയും 7 ശതമാനം വരെ താഴുകയും ചെയ്തിട്ടുണ്ട്.

സാധാരണ 10 മുതല്‍ 20 വര്‍ഷം വരെ കാലാവധിയിലായിരിക്കും നാമൊക്കെ ഭവനവായ്പയെടുക്കുക. ഈ കാലയളവില്‍ നിരക്കുകള്‍ മാറി വരാറുണ്ട്.നിരക്ക് വര്‍ധിക്കുമ്പോഴുള്ള ബാധ്യത, നിരക്ക് കുറയുമ്പോള്‍ നികത്തിയെടുക്കാനാകും. അതിനാല്‍ തിരിച്ചടവ് മുടക്കാതിരിക്കുകയാണ് എപ്പോഴും നല്ലതു.

പലിശ നിരക്കുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന അവസരത്തില്‍ ഫ്‌ളോട്ടിങ് നിരക്കില്‍ നിന്ന് ഫിക്‌സഡ് നിരക്കിലേക്ക് വായ്പ മാറ്റുന്നത് മണ്ടത്തരമാണ്. ക്ഷമയോടെ കാത്തിരുന്നാല്‍ നിരക്കുകള്‍ കുറയും. കുറഞ്ഞ് ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തുമ്പോള്‍ മാത്രം ഇതു ചെയ്യുക.