കുറഞ്ഞ ബജറ്റിലുള്ള ഫ്ലാറ്റുകൾ കേരളത്തിന് അനുയോജ്യം

  • 2019-04-27 10:42:08

കേരളം മുഴുവനും ബിൽഡിങ്ങുകൾ ആണ്, വീടുകൾ എന്ന് പറയാനും പറ്റില്ല, ഫ്ലാറ്റുകൾ ആണ് . ബിൽഡർമാർ കേരളത്തിലെ ജനതയ്ക്കു വാങ്ങാൻ അനുയോജ്യമായ രീതിയിലാണോ വീട് അല്ലെങ്കിൽ കെട്ടിടം പണിയുന്നത് എന്ന് ആരും ആലോചിച്ചിട്ട് പോലുമുണ്ടാകില്ല.കേരളത്തിൽ 25 ലക്ഷം രൂപയ്ക്കുള്ളിൽ വരുന്ന ഫ്ളാറ്റുകൾക്കു വിലക്കുറവാണ്. നഗരപരിധിക്കുള്ളിൽ 35 ലക്ഷം രൂപ വില വരുന്ന ഫ്‌ളാറ്റിനാണ് ഡിമാൻഡ്.

സംസ്ഥാനത്ത് 50,000 രൂപയില്‍ താഴെ പ്രതിമാസവരുമാനമുള്ളവരാണ് കൂടുതൽ പേരും. ഭവന വായ്പ എടുക്കുകയാണെങ്കിൽ വീടിന്റെ / ഫ്‌ളാറ്റിന്റെ മൊത്തം മൂല്യത്തിന്റെ 80 ശതമാനമേ വായ്പ ലഭിക്കുകയുള്ളൂ. അതിനാല്‍ 25 ലക്ഷം രൂപ വിലയുള്ള വീടിന് പരമാവധി 20 ലക്ഷം രൂപ വായ്പ നല്‍കാനേ ബാങ്കുകളും ഭവനവായ്പാ സ്ഥാപനങ്ങളും തയ്യാറാകൂ.

ഇപ്പോഴത്തെ റിയല്‍ എസ്‌റ്റേറ്റ് വിലയനുസരിച്ച് 50,000 രൂപയില്‍ താഴെ പ്രതിമാസ വരുമാനമുള്ളവര്‍ക്ക് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂര്‍ തുടങ്ങിയ പ്രമുഖ നഗരങ്ങളില്‍ ഫ്‌ളാറ്റുകളോ വീടുകളോ വാങ്ങുന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യം ആണ്.. ഇവിടങ്ങളില്‍ 25 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഫ്‌ളാറ്റുകളാണ് വില്കപ്പെടുന്നത് എന്ന് പറയാനുള്ള കാരണവും ഈ വരുമാനം തന്നെയാണ്.